Image

ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്-ഒബാമ

Published on 10 January, 2017
ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്-ഒബാമ
(see the speech below at Youtube window)

ഷിക്കാഗോ: ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. മെച്ചപ്പെട്ട മനുഷ്യനാക്കിയത്--പ്രസിഡന്റ് പദം ഒഴിയുന്ന ബരാക് ഒബാമ.

നിങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.  ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാനെത്തിയവരോടായി ഒബാമ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന്  ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കന്‍ ജനാധിപത്യം വന്‍ ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. ഇതിനെതിരെ ജാഗരൂഗരാകേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുവാന്‍ സന്നദ്ധരാകണം. അമ്പത് മിനിറ്റ് നീണ്ട് നിന്ന വികാരോജ്വലമായ പ്രസംഗത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക വിവേചനം, വളര്‍ന്നു വരുന്ന വര്‍ഗ്ഗീയത, ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ഭയം തുടങ്ങിയ വിഷയങ്ങള്‍ ജനാധിപത്യത്തിന് വന്‍ ഭീഷണിയാണ്.

അമേരിക്ക തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ് ഇന്ന്. വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. 

റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല എന്നും ഒബാമ പറഞ്ഞു. 

എട്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായത്. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു. 

എട്ട് വര്‍ഷത്തെ തുടര്‍ച്ചയായി ലഭിച്ച ഭരണത്തില്‍ ജനങ്ങളുടെ പിന്തുണയോടെ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞതായി ഒബാമ അവകാശപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വ ബോധം നഷ്ടപ്പെടുന്നുവെന്നത് ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മാണം നടത്തേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത് ആപത്താണ്. രാഷ്ട്രീയ പരിഗണനയോ, വര്‍ഗ്ഗ- വര്‍ണ പരിഗണനകളോ ജനാധിപത്യ സംരക്ഷണത്തിന് തടസ്സമാകരുതെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. ഒബാമ കെയര്‍ ഇരുപത് മില്ല്യണ്‍ ആണ് ഇന്‍ഷ്വേര്‍ഡ് ജനങ്ങള്‍ക്ക് പ്രയോജനകരമായെന്ന് സൂചിപ്പിക്കുന്നതിനും ഒബാമ മറന്നില്ല. ട്രമ്പ് ഭരണകൂടം ഇതിനെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും പരോക്ഷമായി ഒബാമ കുറ്റപ്പെടുത്തി. എട്ട് വര്‍ഷത്തെ ഭരണത്തിന് ഊര്‍ജ്ജം പകരുന്നതിന് മിേലും, വൈസ് പ്രസിഡന്റ്  ബൈസനും വഹിച്ച പങ്കിനെ മുക്തകണ്ഠം പ്രശംസിച്ചാണ് ഒബാമ പ്രസംഗം ഉപസംഹരിച്ചത്.


Obama says goodbye, rallies spirits of Democrats 


Washington, Jan 11 (IANS) Outgoing President Barack Obama on Tuesday said goodbye to the US citizens in a dramatic reinterpretation of a presidential farewell address.

Obama asked them to reaffirm their faith in their own ability to "bring about the change", ending with his signature: "Yes we can".

The 44th US President gave the farewell speech in Chicago, reflecting on his time in office.

"By almost every measure, America is a better, stronger place" than it was eight years ago," he said.

He implored Americans of all backgrounds to consider things from each others point of view, saying: "We have to pay attention and listen".

He said if the citizen were tired of how things were then, "lace up your shoes and do some organising".

If they were unhappy with the way the officials functioned, then "get a clipboard, get some signatures, and run for the office".

Returning to Chicago, where he first declared victory in 2008, Obama was delivering the parting message to Americans after a divisive and vicious election campaign which led to Trump's victory over Democrat Hillary Clinton.

He said: "Presuming goodness in others could be a risk", but asked the 20,000 strong crowd gathered there to "dive in and stay at it" whenever change should be brought.

Referring to his own experience, Obama said: "More often than not your faith in America and Americans will be confirmed."

He cited examples of young graduates and officers whom he met in the past eight years. He also recalled the bereaved families he mourned with and "found grace" in the Charleston Church.

He especially drew inspiration from the youngest. Obama recalled the young boy who offered his house and brotherhood to another child, a refuge from Syria.

The country's first black president, now 55, was first elected in 2008 on a message of hope and change.

His successor, President-elect Donald Trump, has vowed to undo some of his signature policies.

Trump would be sworn into office on January 20.

Striking an upbeat tone, Obama said that the peaceful transfer of power between presidents was a "hallmark" of American democracy, the BBC reported.

However, he added, "our democracy won't work without a sense that everyone has economic opportunity".

Back to where it all started he said: "I first came to Chicago when I was in my early twenties, still trying to figure out who I was; still searching for a purpose to my life," CNN quoted Obama as saying.

His address was at McCormick Place, the largest convention centre in North America and the venue for Obama's speech after he defeated Mitt Romney in the 2012 election.

The tickets were given out free, but were selling online for more than $1,000 each hours ahead of the speech.

First Lady Michelle Obama, Vice President Joe Biden and his wife Jill Biden are all in attendance.

Obama rallied the spirits of beleaguered Democrats, still reeling from Hillary Clinton's election loss in November.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക