Image

ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയം

വറുഗീസ് പ്ലാമൂട്ടില്‍ Published on 10 January, 2017
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയം
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ ബോധവല്‍ക്കരണവും രജിസ്ട്രേഷനും ലക്ഷ്യമാക്കിയുള്ള കിക്കോഫിനു തുടക്കമായി. റിഡ്ജ്വുഡിലുള്ള സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ബ്രൂക്ലീനില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ വികാരി ഫാ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സിനും അതിനോടനുബന്ധിച്ചു പുറത്തിറക്കുന്ന ബിസിനസ്സ് സുവനീറിനും ഇടവകയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എല്ലാവരും നേരത്തെ രജിസ്റ്റര്‍ ചെയ്യാനും സുവനീര്‍ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുവാനും ഇടവകാംഗങ്ങളോട് അച്ചന്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍ഫറന്‍സ് കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനീര്‍ കമ്മിറ്റിയംഗം മാത്യു വറുഗീസ് എന്നിവര്‍ കിക്കോഫില്‍ സംബന്ധിച്ചു. 

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ജീമോന്‍ വര്‍ഗീസ് പ്രസംഗത്തില്‍ വ്യക്തമാക്കി. ജനുവരി 31-ന് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ് മാത്യുവിന് രജിസ്ട്രേഷന്‍ ഫോറം നല്‍കി ഔദ്യോഗികമായി കിക്കോഫ് ആരംഭിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് സുവനീറിലേക്ക് രചനകളും കോംപ്ലിമെന്ററി പരസ്യങ്ങളും നല്കി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇടവകയിലെ ഓരോരുത്തരുമായും തനിക്കുള്ള വ്യക്തിബന്ധത്തെ അനുസ്മരിച്ച മാത്യു വറുഗീസ് കോണ്‍ഫറന്‍സിനെ സംബന്ധിച്ചോ സുവനീറിനെ സംബന്ധിച്ചോ ഉള്ള ഏത് സംശയങ്ങളും വിവരങ്ങളും ആവശ്യമുള്ളവര്‍ക്ക് തന്നെ സമീപിക്കാമെന്നും അറിയിച്ചു. യോഗത്തിനു ശേഷം നിരവധി ഇടവക അംഗങ്ങള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയംഗങ്ങളെ സമീപിക്കുകയും സുവനീറിനുള്ള പരസ്യങ്ങള്‍ നല്‍കുകയും കോണ്‍ഫറന്‍സ് രജിസ്ട്രേഷനെ സംബന്ധിച്ചു വളരെ നല്ല പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തു. 
പെന്‍സില്‍വേനിയയിലെ പ്രകൃതിരമണീയമായ പോക്കൊണോസ് മലനിരകള്‍ക്ക് സമീപം കലഹാരി റിസോര്‍ട്ടിലാണ് ഇത്തവണ കോണ്‍ഫറന്‍സിന് കൊടിയേറുക. 

കോണ്‍ഫറന്‍സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്:

For registration - www.northeastamericandiocese.formstack.com/forms/fycregistration2017
Family conference website - www.fyconf.org


വറുഗീസ് പ്ലാമൂട്ടില്‍
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയംഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയംഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയംഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക