Image

ശ്രീ നാരായണ മിഷന്‍ മൂന്നാമത് ശാഖ വെരിബീയില്‍

വിനോദ് കുമാര്‍ Published on 11 January, 2017
ശ്രീ നാരായണ മിഷന്‍ മൂന്നാമത് ശാഖ വെരിബീയില്‍
ശ്രീ നാരായണ മിഷന്‍  മെല്‍ബണ്‍ അതിന്റെ മൂന്നാമത് പ്രാര്‍ത്ഥന കൂട്ടായ്മ  വെരിബീയില്‍  ആരംഭിക്കുന്നു. ഫെബ്രുവരി മാസം ആദ്യ ഞായറാഴ്ച വൈകീട്ട് 5:30  മണിക്ക്, പ്രാര്‍ത്ഥന ചടങ്ങുകളോട് കൂടി ആരംഭിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മ  എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച  2 Synnot Sreet, വെരിബീയില്‍ സ്ഥിതി ചെയ്യുന്ന Kelly Park Cetnre ഹാളില്‍  നടത്തപ്പെടുന്നുന്നതാണ്.

മെല്‍ബണ്‍ വെസ്റ്റ് സബര്‍ബുകള്‍ കൂടാതെ ജീലോങ്, മെല്‍ട്ടന്‍, ബേക്കസ് മാര്‍ഷ്, കരോലിന്‍ സ്പ്രിങ്‌സ് തുടങ്ങിയ സബര്‍ബുകളിലെയും വിശ്വാസികള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്തി ചേരുവാന്‍ വിധം സൗകര്യ പ്രദമാണ് വെരിബി ശാഖയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്

നിലവില്‍ സൗത്ത് ഈസ്‌റ്റേണ്‍ സബര്‍ബുകളിലെ വിശ്വാസികള്‍ക്ക് ഡാന്‍ഡിനോങ് ശാഖയിലും നോര്‍ത്തേണ്‍ സബര്‍ബുകളിലെ വിശ്വാസികള്‍ക്ക് ക്രേയ്ഗീബേണ്‍ ശാഖയിലും പ്രാര്‍ത്ഥനകള്‍ നടന്നു കൊണ്ടിരിക്കുന്നു.

വെരിബി ശാഖ  കൂടി നിലവില്‍ വരുമ്പോള്‍ മെല്‍ബണ്‍ പൂര്‍ണമായും ശ്രീ നാരായണ കൂട്ടായ്മകള്‍ ഉയര്‍ന്നു കഴിഞ്ഞു

ഈ  കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

പ്രജിന്‍ 0451 976 215
സിജു 0432 752 533
സതീഷ് 0429 690 402
അരുണ്‍  0425067500

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക