Image

ആത്മഹത്യ ചെയ്‌ത ജിഷ്‌ണുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം

Published on 11 January, 2017
ആത്മഹത്യ ചെയ്‌ത  ജിഷ്‌ണുവിന്റെ   കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ആത്മഹത്യ ചെയ്‌ത പാമ്പാടി നെഹ്‌റു കോളേജ്‌ വിദ്യാര്‍ത്ഥി ജിഷ്‌ണു പ്രണോയിയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിക്കാണ്‌ സമിതിയുടെ ചുമതല.ജിഷ്‌ണു പ്രണോയുടെ മരണത്തെ തുടര്‍ന്നാണ്‌ തീരുമാനം.


നോട്ട്‌ അസാധുവാക്കലിന്‌ ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സ്വാശ്രയ കോളേജുകളുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ പ്രധാനമായും ചര്‍ച്ച ചെയ്‌തത്‌. പാമ്പാടി നെഹ്‌റു കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി ഇന്നത്തെ മന്ത്രിസഭാ ചര്‍ച്ച ചെയ്‌തു.


നെഹ്‌റു കോളേജില്‍ തുടര്‍ന്ന്‌ പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന്‌ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കാനായി പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ്‌ രൂപീകരിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക