Image

ഐപ്പ് വള്ളിക്കാടന് 'ന്യൂ ഏജ്‌തെങ്ങമം ബാലകൃഷ്ണന്‍' മാധ്യമ പുരസ്‌കാരം.

Published on 11 January, 2017
ഐപ്പ് വള്ളിക്കാടന് 'ന്യൂ ഏജ്‌തെങ്ങമം ബാലകൃഷ്ണന്‍' മാധ്യമ പുരസ്‌കാരം.
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം പ്രമുഖ കമ്യൂണിസ്റ്റ് നേതാവും,നിയമസഭാസാമാജികനും, ജനയുഗം പത്രാധിപരുമായിരുന്ന സ:തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഗള്‍ഫ് മേഖലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി  ഏര്‍പ്പെടുത്തിയ രണ്ടാമത് തെങ്ങമം ബാലകൃഷ്ണന്‍  മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വളളിക്കാടന്‍ അര്‍ഹനായി. 


പ്രവാസി ജീവിതങ്ങളും അവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങളെയും അധികരിച്ച്  2015 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വാര്‍ത്ത! പ്രസിദ്ദീകരിച്ച മിഡില്‍ ഈസ്റ്റിലെ റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ലഭിച്ച എന്ട്രികളില്‍ നിന്നും, പൊതുപ്രവര്‍ത്തകനും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ സ: പി.പ്രസാദ്, മലയാളം ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മുസാഫിര്‍ ഏലംകുളം, സാഹിത്യകാരനായ ജോസഫ് അതിരുങ്കല്‍, സാംസ്‌കാരികപ്രവര്‍ത്തകനായ പി.ശിവപ്രസാദ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ആഭ്യന്തര യുദ്ധം  രൂക്ഷമായിരുന്ന യെമന്‍ സന്ദര്‍ശിച്ച്, അവിടെയുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാരുടെ അവസ്ഥയെ സംബന്ധിച്ചും,  അവരെ രക്ഷപ്പെടുത്തി കൊണ്ടു വരുന്നതിനു യെമനിലും ജീബൂത്തിയിലുമായി  ഇന്ത്യാ ഗവര്‍ന്മെന്റ് നടത്തിയ ഇടപെടലിനെനെക്കുറിച്ചുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍  കണക്കിലെടുത്താണ് അവാര്‍ഡ്. ധീരവും ക്രിയാത്മകവുമായ ഇടപെടലാണിത്. ഈ സന്ദര്‍ഭത്തില്‍ യെമെന്‍ സന്ദര്‍ശിച്ച എക മലയാളി പത്രപ്രവര്‍ത്തകനാണു ഐപ്പ് വള്ളിക്കാടന്‍ എന്ന പ്രത്യേകതയുമുണ്ട്. 25000/ ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്രസ്തുത പുരസ്‌കാരം റിയാദില്‍ നടക്കുന്ന ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് നല്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.


വാര്‍ത്താ സമ്മേളനത്തില്‍ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, ജോ:സെക്രട്ടറി വിനോദ് മഞ്ചേരി, ഷാജഹാന്‍ തൊടിയൂര്‍, രാജന്‍ നിലമ്പൂര്‍, സനല്‍ കുമാര്‍ തലശ്ശേരി, ജൂറി അംഗം ജോസഫ് അതിരുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഐപ്പ് വള്ളിക്കാടന് 'ന്യൂ ഏജ്‌തെങ്ങമം ബാലകൃഷ്ണന്‍' മാധ്യമ പുരസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക