• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

എല്‍ദോ പോള്‍ കീന്‍ പ്രസിഡന്റ്; മനോജ് ജോണ്‍ ജനറല്‍ സെക്രട്ടറി

AMERICA 11-Jan-2017
ജോര്‍ജ് തുമ്പയില്‍
കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN)ന് എല്‍ദോ പോള്‍ പ്രസിഡന്റായി പുതു നേതൃനിര. മനോജ് ജോണ്‍ (ജനറല്‍ സെക്രട്ടറി), നീനാ സുധീര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായി ജയ്‌സണ്‍ അലക്‌സ്(പ്രൊഫഷണല്‍ അഫയേഴ്‌സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്‌കോളര്‍ഷിപ്പ്/ ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്‌റീച്ച്), ലിസി ഫിലിപ്പ് (ജനറല്‍ അഫയേഴ്‌സ്), മാലിനി നായര്‍ (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ്) എന്നിവരേയും വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ജോയിന്റ് സെക്രട്ടറിയായി നോബിള്‍ വര്‍ഗീസ്, ജോയിന്റ് ട്രഷററായി ദീപു വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക് ലന്‍ഡ് / വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയ), സോജിമോന്‍ ജയിംസ് (ന്യൂ ജേഴ്‌സി), ജോര്‍ജ് ജോണ്‍ (ക്വീന്‍സ് /ലോംഗ് ഐലന്‍ഡ്) ട്രസ്റ്റിബോര്‍ഡ് മെമ്പറായി റെജി മോന്‍ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്‌സ് എന്നിവരേയും തിരഞ്ഞെടുത്തു. അജിത് ചിറയില്‍ എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രീതി നമ്പ്യാര്‍, ബോര്‍ഡ് മെമ്പര്‍മാരായ ഫിലിപ്പോസ് ഫിലിപ്പ്, കെ ജെ ഗ്രിഗറി, ജേക്കബ് തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന വാര്‍ഷികപൊതുയോഗത്തില്‍ 2016 ലെ പ്രസിഡന്റ് അജിത് ചിറയില്‍ അധ്യക്ഷം വഹിച്ചു. കീനിന്റെ ചരിത്രത്തിലെ സുപ്രധാനവര്‍ഷമായി 2016 എഴുതപ്പെടുമെന്ന് പറഞ്ഞ പ്രസിഡന്റ, പോയ വര്‍ഷം 20 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനായത് അംഗങ്ങളുടെ ഒരുമയോടു കൂടിയ പ്രവര്‍ത്തനം കൊണ്ടാണന്നും അനുസ്മരിച്ചു.

ജനറല്‍ സെക്രട്ടറി മനോജ് ജോണ്‍ 2016 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വരവ് ചെലവ് കണക്കും ബാലന്‍സ് ഷീറ്റും ട്രഷറര്‍ ലിസി ഫിലിപ്പ് അവതരിപ്പിച്ചു. അജിത് ചിറയിലിന്റെയും മനോജ് ജോണിന്റെയും ലിസി ഫിലിപ്പിന്റെയും പ്രവര്‍ത്തനങ്ങളെ കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചു.

 യാതൊരു കിടമല്‍സരങ്ങളുമില്ലാതെ പ്രവര്‍ത്തനവഴികളില്‍ ഒമ്പതാം വര്‍ഷം പിന്നിടുന്ന കീന്‍ 501 C (3 ) അംഗീകാരമുള്ള സംഘടനയാണ്. 46 എന്‍ജിനീയറിംഗ് കുട്ടികളുടെ ട്യൂഷന്‍ ഫീസ് നാലു വര്‍ഷവും പൂര്‍ണമായും നല്‍കി അവരെ ജീവിതഴവികളില്‍ കൈ പിടിച്ചു നടത്താനായതിന് പിന്നില്‍ ഈ സംഘടനയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരുടെയും സ്‌പൊണ്‍സേഴ്‌സിന്റെയും സന്‍മനസ് ഒന്നു മാത്രമാണ്.

ഇലക്ഷന് ശേഷം നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി മീറ്റിംഗില്‍ വച്ച് 2017ലെ ബോര്‍ഡ് ചെയര്‍മാനായി കെ ജെ ഗ്രിഗറിയെയും തിരഞ്ഞെടുത്തു.

കീനിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക:
എല്‍ദോ പോള്‍: 201 370 5019
മനോജ് ജോണ്‍: 917 841 9043
്്‌നീന സുധീര്‍ 732 789 8262
കെ ജെ ഗ്രിഗറി 914 636 8679

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
അമേരിക്കന്‍ ക്യാമ്പുകളില്‍ വിശപ്പ് കത്തിക്കാളുന്നു (ഏബ്രഹാം തോമസ്)
വിമാനത്തില്‍ നിന്നു ലഭിച്ച ആപ്പിള്‍ ബാഗിലിട്ടു പുറത്തു കടന്നതിന് 500 ഡോളര്‍ ഫൈന്‍
ഐപിഎല്ലില്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ അനുസ്മരണം 24 ചൊവ്വ
ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ
ആ സ്ഥാനം വേറെയാരും തട്ടിയെടുക്കാതിരിക്കാനായി മുട്ടിപ്പായി പ്രാര്‍ഥിച്ചോ!(അഭി: കാര്‍ട്ടൂണ്‍)
അന്നമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി
ചിത്രശലഭങ്ങള്‍ വന്‍ വിജയം
വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയനു പുതിയ സാരഥികള്‍
സജി ജോര്‍ജ് സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡിയോഗം മെയ് 6 ഞായറാഴ്ച
ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഫിലഡല്‍ഫിയാ മലയാളികള്‍ അനുശോചിച്ചു
ലാലെന്‍സ് അഥവാ Lalens (തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 1 - ബ്രസീല്‍: അനിലാല്‍ ശ്രീനിവാസന്‍)
ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് ക്ളബ് അനുശോചനം രേഖപെടുത്തി
കുട്ടികളെ മാത്രമല്ല, അനുവാദമില്ലാതെ ഏതു പെണ്‍കുട്ടിയെ തൊട്ടാലും വധശിക്ഷ നല്‍കണം
ടെന്നസിയില്‍ വെടിവെയ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്ക്
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കലോത്സവം മെയ് 6-ന്. കോര്‍ഡിനേറ്റര്‍മാരായി മേരികുട്ടി മൈക്കിള്‍, ലൈസി അലക്‌സ്, മേരി ഫിലിപ്പ്, ഷേര്‍ലി സെബാസ്റ്റ്യന്‍
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM