Image

അയ്യപ്പചരിതം സചിത്രമായി ആലേഖനം ചെയ്യും

അനിൽ പെണ്ണുക്കര Published on 11 January, 2017
അയ്യപ്പചരിതം സചിത്രമായി ആലേഖനം ചെയ്യും
കാനനവാസനായ അയ്യപ്പന്റെ ജീവിതചരിത്രം മുഴുവനായി മരക്കൂട്ടത്ത് ശബരിപീഠത്തിന് സമിപം പ്രത്യേകമായി തയ്യാറാക്കിയ പ്രതലത്തില്‍ അടുത്തവര്‍ഷം സചിത്രമായി ആലേഖനം ചെയ്യുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരീപീഠത്തിനരികില്‍ പുതിയതായി നിര്‍മ്മിച്ച ശബരി ആശ്രമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ത്രേതായുഗത്തിലെ ശബരിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്. ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ഇവിടെ ശബരിയുടെ പേരില്‍ ഒരു ആശ്രമം തുടങ്ങുക എന്നത്. ഇപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാവുകയാണ്. ശബരിമലയിലെത്തുന്ന സന്യാസിമാര്‍ക്ക് ഇവിടെ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം.പരിമിതമായ സ്ഥലസൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. വരും കാലത്തില്‍ ഒട്ടേറെ പേര്‍ക്ക് ഈ ആശ്രമം ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി.മുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.രവിശങ്കര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ സോമശേഖരന്‍ നായര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുരളികോട്ടയ്ക്കകം,  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, പെരിനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വാസുദേവന്‍, ആദിവാസി വിഭാഗം പ്രതിനിധി കെ.ഉത്തമന്‍, അസി.എന്‍ജിനീയര്‍മാരായ പി.ശ്യാമപ്രസാദ്, ഹരിലാല്‍,  പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു.ദേവസ്വം ശാന്തി വിനോദ് പൂജ നടത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
അയ്യപ്പചരിതം സചിത്രമായി ആലേഖനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക