സിനിമ പ്രതിസന്ധി നിലനില്‍ക്കവെ വിജയ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവുമായി വിതരണക്കാര്‍ രംഗത്ത്. ഫെഡറേഷനില്‍ അംഗമല്ലാത്ത തീയറ്ററുകളിലും സര്‍ക്കാര്‍ തീയറ്ററുകളിലും ഭൈരവ പ്രദര്‍ശിപ്പിക്കും. വന്‍ വിജയമായ തെരി എന്ന ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമാണിത്. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ കീര്‍ത്തി സുരേഷാണ് നായിക.
തമിഴ്!!നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന് മാറ്റുകൂട്ടിയാണ് ഭൈരവ തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ കേരളത്തില്‍ തമിഴ് സിനിമകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാറുള്ള എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭൈരവയുടെ റിലീസ് ദിവസമായ വ്യാഴാഴ്ച തന്നെയാണ് എ ക്ലാസ് തീയറ്ററുകള്‍ അടച്ച് സമരം തുടങ്ങുന്നത്. എന്നാല്‍ തീയറ്റര്‍ സമരം ഭൈരവയുടെ റിലീസിനെ ബാധിക്കില്ലെന്ന് വിതരണക്കാര്‍ അറിയിക്കുന്നു. മള്‍ട്ടിപ്ലക്‌സുകളിലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിലും ഭൈരവ വിതരണം ചെയ്യാനാണ് തീരുമാനം.