Image

വൈസ് മെന്‍സ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍

കോരസണ്‍ Published on 11 January, 2017
വൈസ് മെന്‍സ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍
ന്യൂയോര്‍ക്ക് :ന്യൂയോര്‍ക്കിലുള്ള മൂന്നു വൈസ് മെന്‍സ് ക്ലബ്ബ്കള്‍ സംയുക്തമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു . ലോങ്ങ് ഐലന്‍ഡിലെ കൊട്ടിലിയന്‍ റെസ്റ്ററൊനാന്റില്‍ വച്ച് നടത്തപ്പെട്ട പരിപാടികള്‍ക്ക് നൂറുകണക്കിന് അംഗങ്ങള്‍ പങ്ക്‌ചേര്‍ന്നു. ലോങ്ങ് ഐലന്‍ഡ് , ഫ്‌ലോറല്‍ പാര്‍ക്ക് , വെച്ചെസ്റ്റര്‍ ക്ലബ്ബ്കള്‍ ഒന്നായി, ഇദംപ്രഥമമായി നടത്തപ്പെട്ട പരിപാടികള്‍ക്കു നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ ഡയറക്ടര്‍ ഷാജു സാം, ക്ലബ്ബ് പ്രസിഡന്റന്മാരായ വര്‍ഗീസ് ലൂക്കോസ് , ഡോക്ടര്‍ അലക്‌സ് മാത്യു , ജോസഫ് കാഞ്ഞമല എന്നിവര്‍ നേതൃത്വം നല്‍കി.

അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ലോകത്തിലെ സൂര്യന്‍ പോലും ചെറു തരികള്‍ മാത്രമാണ് എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് , നമ്മുടെ എളിയ ജീവിതത്തില്‍ സമയവും കാലത്തിന്റെയും പ്രസക്തി ഉള്‍ക്കൊള്ളാനാവുന്നതെന്നു മുഖ്യ സന്ദേശം നല്‍കിക്കൊണ്ട് പ്രൊഫെസ്സര്‍ ജോസഫ് ചെറുവേലി പ്രസ്താവിച്ചു. നമ്മള്‍ ഈ സമൂഹത്തിനായി എന്ത് തിരിച്ചു കൊടുക്കുന്നു എന്നതാണ് ക്രിസ്മസ് ഓര്‍പ്പിക്കുന്ന മഹാ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു. വര്ഗീസ് ലൂക്കോസ് മുഖ്യ അതിഥിയെ പരിചയപ്പെടുത്തി.

വിവിധ ക്ലബ്ബ്കള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായിരുന്നു. റീജിയണല്‍ ഡയറക്ടര്‍ ഷാജു സാം, റീജിയണല്‍ ഡയറക്ടര്‍ എലെക്ട് ഷാജി ചാമക്കാല, റീജിയണല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ അലക്‌സ് മാത്യു സ്വാഗതവും ജോസഫ് കാഞ്ഞമല നന്ദിയും പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വൈസ്‌മെന്‍ ക്ലബ്ബ് ന്യൂയോര്‍ക്കില്‍ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പിലാക്കി, ഇന്‍റ്റര്‍നാഷണല്‍ നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റാനായി . മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കുടുംബത്തോടെ നടത്തപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തങ്ങള്‍, മതിലുകള്‍ ഇല്ലാത്ത ഒരു വലിയ ലോകത്തേക്ക് മനുഷ്യനെ കൂട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നത്, പുതിയ ക്ലബ്ബ്കള്‍ ഈ വര്ഷം തന്നെ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഷാജു സാം പറഞ്ഞു .

റീജിയണല്‍ ഡയറക്ടര്‍ അവാര്‍ഡ് ജേക്കബ് വര്‍ഗീസിന് നല്‍കപ്പെട്ടു. ഹെയ്‌സല്‍ ജേക്കബ് പരിപാടികള്‍ നിയന്ത്രിച്ചു
വൈസ് മെന്‍സ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍
വൈസ് മെന്‍സ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍
Join WhatsApp News
Observer 2017-01-11 18:40:59
Hallo, Wisemen: What about wise lady? Where is wise lady's club? Make wise ladys club too. Only wisemens & Wise lady club members are wise. Pay the membership and join this group. Otherwise you will have to stay foolish or idiots's or muff's club. sp join this club and become a wise men.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക