Image

ഫിന്നി രാജുവിന്റെ ഭാര്യ മാതാവ് അന്നമ്മ ഇടുക്കുള നിര്യാതയായി

ജോയി തുമ്പമണ്‍ Published on 11 January, 2017
ഫിന്നി രാജുവിന്റെ ഭാര്യ മാതാവ് അന്നമ്മ ഇടുക്കുള നിര്യാതയായി
ഹൂസ്റ്റണ്‍: അന്നമ്മ ഇടുക്കുള (63) ജനുവരി 11-നു നിര്യാതയായി. തുമ്പമണ്‍ തെങ്കുവിളയില്‍ റ്റി.എസ് ഇടുക്കുളയുടെ സഹധര്‍മ്മിണിയാണ്.

കുഴിക്കാല പുളിന്‍തിട്ടയില്‍ ഈശോ- മറിയാമ്മ ദമ്പതികളുടെ മകളാണ് പരേത. ദീര്‍ഘനാളായി ചെന്നൈയില്‍ താമസിക്കുകയായിരുന്നു.

മക്കള്‍: റെജി (ഹൂസ്റ്റണ്‍), ജീജി (ന്യൂഡല്‍ഹി). മരുമക്കള്‍: ഫിന്നി രാജു ഹൂസ്റ്റണ്‍ (ഹാര്‍വെസ്റ്റ് ടി.വി യു.എസ്.എ സി.ഇ.ഒ), പ്രിന്‍സ് (ഡല്‍ഹി),

സംസ്കാര ശുശ്രൂഷകള്‍ ജനുവരി 17-നു രാവിലെ 10 മണിക്ക് ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മടിപ്പാക്കര, ചെന്നൈയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക