Image

പൗലോ കൊയ്‌ലോയും കൊച്ചു പൗലോയും (തമ്പി ആന്റണി)

Published on 11 January, 2017
പൗലോ കൊയ്‌ലോയും കൊച്ചു പൗലോയും (തമ്പി ആന്റണി)
ഞാന്‍ എന്ന എഴുത്തുകാരന്‍ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ . സത്യത്തില്‍പൗലോസ് കാട്ടൂക്കാരന്‍ എന്നാണ് എന്റെ ശരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്‌ക്കരിച്ചതാണ് ഈ തൂലികാനാമം . പ്രശസ്ത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയോടുള്ള അന്ധമായ സ്‌നേഹം കൊണ്ടുമാത്രമാണ് ഞാന്‍ അങ്ങനെ ഒരു പേരു സ്വീകരിച്ചത്.

ഒരു എഴുത്തുകാരനായതിന്റെ പൊല്ലാപ്പുകളൊക്കെത്തന്നെയാണ് ഇനി പറയാന്‍പോകുന്നത് . കാലിഫോര്‍ണിയായില്‍ ആപ്പിളിന്റെമെയിന്‍ ഓഫീസില്‍ മൂന്നു വര്‍ഷമായി വല്ല്യ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട് . അതുകൊണ്ട് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ . ഇപ്പോള്‍ സിലിക്കോണ്‍ വാലിയിലുള്ളസണ്ണിവെയില്‍ എന്ന ചെറുനഗരത്തിലാണ് ഞാന്‍ താമസിക്കുന്നതും.

ഇനി സംഭവങ്ങളിലേക്കു കടക്കാം . ഒരിക്കല്‍ എലിവേറ്ററില്‍വെച്ചു യാദൃച്ഛികമായി പരിചയപ്പെട്ട സൗത്ത് അമേരിക്കക്കാരി ജെസ്സിക്ക , അവളുടെ കൂട്ടുകാരി ആലീസ് തോമസ് എന്ന നാട്ടുകാരി , അതുകൂടാതെ സഹവാസി കല്ല്യാണി ഇത്രയും പേരാണ് കഥാപാത്രങ്ങള്‍ . ജെസ്സിക്കാ ജോയി എന്ന ആ ബ്രസില്‍കാരിക്ക് കവിതകള്‍ ഇഷ്ടമായിരുന്നു . സത്യത്തില്‍ അവള്‍ക്കുവേണ്ടിയാണ് ഞാന്‍ കഷ്ടപെട്ടാണെങ്കിലും ആദ്യം ഇംഗ്ലീഷില്‍ കവിതകളെഴുതിതടങ്ങിയതുതന്നെ.

എങ്ങനെ എഴുതാതിരിക്കും. അടുത്തു കണ്ടാല്‍ ഏതുമലയാളിയും 'കല്ലില്‍ കൊത്തിവെച്ച പ്രതിമേ' എന്നവാഴ്‌വേമായത്തിലെ ആ പാട്ട് അറിയാതെയെങ്കിലും ഒന്ന് മൂളിപ്പോകും. ആ ശില്‍പ്പംഭംഗിഅങ്ങനെ മന്ദം മന്ദം നടന്നു പോകുന്നതുകണ്ടാല്‍ഏതു പുണ്ണ്യാളനും ഒന്നു പകച്ചുനില്‍ക്കും. ഞാന്‍ കഷ്ടപെട്ടെഴുതിയകവിതകള്‍ വായിച്ചിട്ടാണ്ആദ്യം അവളെന്നോടൊരിഷ്ടം കാണിച്ചത് .

അവളൊരു പുസ്തക പ്രേമിയാണെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു . ആദ്യം കാണുബോള്‍ത്തന്നെ ഓര്‍ഹന്‍ പാമുക്കിന്റെസ്‌നോഎന്ന പുസ്തകം അവളുടെ കയ്യില്‍ കണ്ടിരുന്നു . അതു കണ്ടിട്ടുതന്നെയാണ് എലിവേറ്ററില്‍ വെച്ചു ഒരു ഗുഡ് മോര്‍ണിംഗില്‍ പരിചയം തുടങ്ങിയത്. എന്നെപോലെതന്നെ അവളുടെഇഷ്ട എഴുത്തുകാരനും പൗലോ കൊയ്‌ലോയാണന്നും ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു . അങ്ങനെ ഒരു സമാനചിന്താഗതിക്കാരായതുകൊണ്ടായിരിക്കണം ഞങ്ങള്‍ കൂടുതല്‍ അടുത്തതും.
ഇനിയുള്ളത്കല്ല്യാണി മേനോന്‍. മേനോന്‍ എന്ന പേരുകേട്ടാല്‍ ഒരു പക്കാ ഒറ്റപ്പാലംകാരിമലയാളി ആണന്നൊക്കെ തോന്നുമെങ്കിലും മലയാളി പോയിട്ട് ഒരിന്ത്യാക്കാരിയുടെ പ്രകൃതംപോലുമില്ല അവളുടെ പെരുമാറ്റത്തില്‍. അവളുടെ വല്ല്യ വല്യപ്പനെ ബ്രിട്ടീഷ്‌കാര്‍ സൗത്ത് ആഫ്രിക്കയില്‍ എവിടെയോജോലിക്കു കൊണ്ടുപോയതാണ് എന്നതുമാത്രം അവള്‍ക്കറിയാം. ഈ മേനോന്‍ എങ്ങനെ പേരിന്റെകൂടെ വന്നുവെന്നുപോലും അവള്‍ക്കൊരു വിവരവുമില്ല.

ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്‍ഡ്മദര്‍ സെറ്റുസാരിയുടുത്തുകണ്ട ഒരോര്‍മ്മമാത്രമാണ് അവള്‍ക്കുള്ള ഏക കേരളാ ബന്ധം. അതും ചിതലു തിന്നു തീരാറായ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ . ആ മാഞ്ഞുപോകാറായ ഫ്രെയിം ചെയിത ഫോട്ടോ ഇപ്പോഴും അമ്മയുടെ മുറിയിലെ ഭിത്തയില്‍ തൂങ്ങിക്കിടപ്പുണ്ടുപോലും . അത് എന്നെ ഒരിക്കല്‍ ഫോണില്‍ കാണിച്ചിരുന്നു . ആ സാരിഓണക്കാലത്തു സ്ത്രീകളുടുക്കുന്ന ഒരു പ്രത്യേകതരം കേരളാ വേഷമാണെന്നൊക്കെ പറഞ്ഞിട്ട് അവളതു ശ്രദ്ധിക്കുന്നതുപോലുമില്ല .

അതുപിന്നെ ഇവിടെ ജനിച്ചുവളര്‍ന്ന രണ്ടാംതലമുറയിലെ ജന്തുക്കളെല്ലാം അങ്ങനെത്തന്നെയാ. ഒരുമാതിരി വാലും തലയുമില്ലാത്ത കള്‍ച്ചര്‍ലെസ്സ് വര്‍ഗ്ഗം. നാട്ടില്‍നിന്നു പതിനഞ്ചു വയസില്‍ വന്നഎനിക്കുംഒരു തെറ്റിദ്ധാരണയില്‍ പറ്റിയ ഒരബദ്ധംതന്നെയാണ് ഈ കല്ല്യാണി എന്ന് കാലക്രമേണ മനസിലാവുകയുംചെയ്തു.കണ്ടാല്‍ നല്ലതു തിന്നാന്‍ കൊള്ളില്ല എന്നല്ലേ പഴമൊഴി. ഇവളുടെ ഈ മൂരാച്ചി സ്വഭാവംകൊണ്ടാ ഞാന്‍ ജെസ്സിക്കായുടെ ഫ്‌ളാറ്റില്‍ താമസിച്ച മറ്റൊരു മലയാളിയായപാവം ആലീസിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത് .
പാവം ആലീസ് എന്ന് ഞാന്‍ ഇട്ട ഇരട്ടപേരാ . അതുപിന്നെ ആരു കണ്ടാലും അങ്ങനെയേ തോന്നൂ. നാട്ടില്‍നിന്നുവന്നിട്ട് ഒരുവര്‍ഷംപോലും ആയിട്ടില്ല എന്നാണ് അറിഞ്ഞത് . ജെസ്സിക്കായും അവളും ഒരേ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു .അങ്ങനെയാണ് അവര്‍ കൂട്ടുകാരായതും ഒന്നിച്ചുള്ള താമസം തുടങ്ങിയതും . ആലീസ് പേരുപോലെ അത്ര പാവമൊന്നുമല്ലെന്നും അവളിത്തിരി കുഴപ്പംപിടിച്ച കേസാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പാപി ചെല്ലുന്നിടം പാതാളം എന്നല്ലാതെ എന്താ ഇപ്പം പറയുക .

ഒരു കുട്ടിയെയും ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമ ഭര്‍ത്താവ് തോമാച്ചനെയും നാട്ടില്‍ഉപേക്ഷിച്ചിട്ട്കുറ്റീം പറിച്ചിറങ്ങിയതാണെന്നാണ് കേട്ടത് . പിന്നീട് എങ്ങനെയോ വര്‍ക്ക് വിസയില്‍ അമേരിക്കയിലേക്ക് ചാടിയതാണ് .. ഇത്രയും വിവരങ്ങള്‍ അറിഞ്ഞതു കല്ല്യാണി പറഞ്ഞിട്ടു തന്നെയാണ് . അല്ല അറിഞ്ഞാല്‍ത്തന്നെ എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ. കണ്ടാല്‍ ആകെമൊത്തം ഒരാനച്ചന്തവും ഒരു ശാലീനതയുമൊക്കെയുണ്ട്.ഒരു പഞ്ച പാവം ലുക്കാണങ്കിലുംആരും ഒന്നുകൂടി നോക്കിപ്പോകും.

എന്നാലുംനമ്മുടെ ബ്രസീല്‍ ശില്‍പ്പത്തിന്റെ അടുത്തെങ്ങും എത്തുകേല കേട്ടോ. അവളുടെ ആ നെഞ്ചു വിരിച്ചുള്ള നടപ്പുകണ്ടാല്‍ സ്ത്രീകളുപോലും ഒന്നു പതറും . പിന്നെ പുരുഷന്മാരുടെ കാര്യം പറയണോ . കാണുന്നതുപോലെയൊന്നുമല്ല ഈ സ്ത്രീകള്‍ എന്നെനിക്ക് പൂര്‍ണമായും മനസ്സിലായതും ഇവളുമാരുമായുള്ള സഹവാസത്തില്‍നിന്നുതന്നെയാണ് .

ആകൂട്ടായ്മ്മകളിലാണ് ഞാന്‍ പല ഏടാകൂടങ്ങളിലും ചെന്നു ചാടിയതും . കല്ല്യാണിയുമായി കൂടുതല്‍ അടുത്തുകഴിഞ്ഞപ്പോഴാണ് അവളുടെ തനിനിറം ഞാനാറിഞ്ഞത് .വെട്ടൊന്ന് മുറി രണ്ട് എന്നുള്ള പ്രകൃതമാണ്. കൊച്ചുപൗലോ എന്ന ഒരെഴുത്തുകാരന്റെ സഹവാസിയാകാനുള്ള ഒരു യോഗ്യതയും അവള്‍ക്കില്ല. പുസ്തകം വായിക്കില്ല എന്നുള്ളത് നമുക്കു മനസ്സിലാക്കാം . അമേരിക്കയിലെ തിരക്കുള്ള ജീവിതമല്ലേ .പക്ഷെ ഒരിക്കലും പരസ്യം വായിക്കാന്‍ പോലും ഒരു പത്രകടലാസ് ഒന്നു മറിച്ചുനോക്കുന്നത്ഞാന്‍ കണ്ടിട്ടില്ല. പിന്നെയല്ലേ കവിതകള്‍ .

എന്റെ കഷ്ടകാലത്തിന് ഞങ്ങള്‍ ഒന്നിച്ചു താമസവും തുടങ്ങി . അവളും ഞാനും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തതു കൊണ്ടുമാത്രമാണ് കൂടുതല്‍ അടുത്തുപോയത് . ആദ്യമൊക്കെ ഇത്തിരി റൊമാന്റിക്കായി കല്ല്യാണികുട്ടി എന്നാണ് വിളിച്ചുതുടങ്ങിയത് . ആ വിളിയിലുള്ള അനുരാഗംമനസ്സിലാകണമെങ്കില്‍ ഒരു മലയാളിത്തമൊക്കെ വേണ്ടേ . ഇത് എല്ലാത്തിനും ഒരു നിസ്സംഗഭാവമാണ് . എന്നിട്ടും ഞാനതൊന്നും അത്ര കാര്യമാക്കിയില്ല . ജീവിതംസുഗമമായി മുന്നോട്ടുപോയി. എന്നാല്‍ കാലം കഴിയുന്തോറുംഅവളുടെ നിറവും മാറിത്തുടങ്ങി. ഒരുമാതിരി ഓന്തിന്റെ സ്വഭാവമാ . ഒരുപക്ഷെ പെട്ടന്ന് ആ ഉറങ്ങിക്കിടന്ന മലയാളി രക്തം തിളച്ചുകാണും . അതും ഒരേ ഡി.എന്‍.എ. അല്ലേ .

 

ജാത്യാഗുണം തൂത്താല്‍ പോകുമോ. ജെസ്സിക്കായുടെ പേരുപറഞ്ഞായിരുന്നു ആദ്യത്തെ അടിപിടി മുഴുവനും. പാവം ആലീസിനെ അവള്‍ക്കും അത്രക്കങ്ങോട്ടു മനസ്സിലായില്ലായിരുന്നു. അതുപിന്നെ ആരുകണ്ടാലും പാവംമായിട്ടേ തോന്നൂ. അങ്ങനെ തോന്നിക്കാനുള്ള മിടുക്കൊക്കെ ആലീസിനുണ്ട് . അതുകൊണ്ട് കല്ല്യാണികുട്ടിക്ക് ജെസ്സിക്കയോടായിരുന്നു പകമുഴുവനും . ഒരു ദിവസം വഴക്കിന്റെ മൂര്‍ദ്ധനന്യാവസ്ഥയില്‍ കല്ല്യാണിക്കു കലിയിളകി . അവള്‍ ചാടിത്തുള്ളി അമേരിക്കന്‍ ഇഗ്‌ളീഷില്‍ എഫ് യൂ എന്നലറിക്കൊണ്ട് പടിയിറങ്ങി.

അതോടുകൂടി പറയാതെതന്നെ ഒഴിയാബാധ ഒഴിഞ്ഞല്ലോ എന്ന് ഞാനും സമാധാനിച്ചു. അതിനുശേഷം ജെസ്സിക്കായും പാവം ആലീസുമായും ഞാന്‍ കൂടുതലടുക്കുകയും ചെയിതു . സഹവാസിയുടെ തിരോധനത്തില്‍ ഒറ്റക്കു താമസം തുടങ്ങിയ ഞാന്‍ മിക്കവാറും ജെസ്സിക്കയുടെയും ആലീസിന്റേയും അപ്പാര്‍ട്ട്‌മെന്റിലെ നിത്യസന് ദര്‍ശകനുമായിരുന്നുവെന്ന് ഇനി പ്രത്യകം പറയേണ്ടതില്ലല്ലോ .

വാരാന്ത്യങ്ങളില്‍മാത്രം ഞങ്ങള്‍ ഒരുമിച്ച് ഒരു ലാര്‍ജ് കോണിയാക്കോ റെഡ് വൈനോ കഴിക്കുന്നതല്ലാതെ ഒരിക്കല്‍പോലും അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിയിട്ടില്ല കേട്ടോ. ഈ പാവം ആലീസ് പാവമൊന്നുമല്ലന്ന് ആ സമയങ്ങളിലാണ് എനിക്കു മനസിലായിത്തുടങ്ങിയത് . ബ്രാണ്ടിയും ഹെന്നസ്സി കോണിയാക്കുമൊക്കെ ഗ്‌ളാസ്സില്‍ ഒഴിക്കുബോഴേ പറയും 'ഓണ്‍ ദി റോക്ക്' എന്ന് .

ജെസ്സിക്കയ്യില്‍ നിന്നു കിട്ടിയ ശീലങ്ങളായിരിക്കണം അതൊക്കെ. എന്നാലും തുള്ളി വെള്ളമൊഴിക്കാതെ വീശുന്നതു കണ്ട് ഞാന്‍ ആദ്യമാദ്യം അന്തംവിട്ടിരിന്നിട്ടുണ്ട് . കേരളത്തില്‍നിന്നു വന്ന ഒരു ഒരു പെണ്ണു തന്നെയാണ് ഇവളെന്നൊക്കെ വിശ്വസിക്കാന്‍ കുറച്ചു പാടുപെട്ടു. ഈ കേരളം മാറി മാറി എന്നൊക്കെ എല്ലാവരും പറയുന്നതില്‍ കാര്യമായ എന്തോ ഉണ്ട് .ചുമ്മാതല്ല ആ തോമ്മാച്ചന്‍ ഇവളെ കയ്യോടെ ഒഴിവാക്കിയത് . സ്വന്തം മോളുടെ കാര്യം പോലും അവള്‍ ഒരിക്കലും പറയാറില്ല . അതാണ് എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് . നേരത്തെ വിചാരിച്ചതു പോലെതന്നെ നമ്മള്‍ കാണുന്നതു പോലെയല്ല ആരും. പിന്നെയെന്തിനു കല്ല്യാണികുട്ടിയെ മാത്രം കുറ്റം പറയണം.

ഇനിയാണ് കഥയുടെ ക്‌ളൈമാസ്. ഒരു പാതിരാരാത്രിയില്‍ കല്ല്യാണികുട്ടി ഒരു ഡബിള്‍ ബാരല്‍ തോക്കുമായാണ് കയറിവന്നത് . പടാപടാന്നു വെടിപൊട്ടുന്ന ഒച്ച മാത്രമേ അപ്പോള്‍ ഓര്‍മ്മയിലുള്ളു . അതോടു കൂടിയാണ് ആ കൂരിരുട്ടില്‍ ഉറങ്ങിക്കിടന്നഎന്റെ കഥയും കഴിഞ്ഞത് . അതിനുശേഷം ജെസ്സിക്കക്കും ആലീസിനും എന്തുപറ്റിയെന്ന് എനിക്കൊരൂഹവുമില്ല. പടക്കം പൊട്ടുന്നതുപോലെ ഒച്ചകള്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും അവ്യക്തമായി കേള്‍ക്കുന്നുണ്ടായി രുന്നു. അവരെയും അവള്‍ വകവരുത്തികാണുമോ എന്തോ .

പെട്ടന്ന് കൊച്ചുപൗലോ എന്ന ഞാന്‍ വെറും പ്രകാശമുള്ള അരൂപമായി അപ്പൂപ്പന്‍ താടിപോലെ അന്തരീക്ഷത്തില്‍ ലക്ഷ്യമില്ലാതെ പറന്നു. എന്റെ ഫ്യൂണറല്‍ മാത്രമല്ല ശവ ശരീരംപോലും എനിക്ക് ഒരുനോക്കു കാണാന്‍ പറ്റിയില്ല. ചുറ്റും പ്രകാശ വളയങ്ങള്‍ മാത്രം. കണ്ണില്ലാതെ അതൊക്കെ എങ്ങനെയാ കാണുന്നതെന്നൊന്നും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ആ സമയത്ത് ഒരു നിരീശ്വരവാദിയും എഴുത്തുകാരനുമായ ഞാനെങ്ങോട്ടുപോകും. ആകെപ്പാടെ വല്ലാത്തൊരു ആശയകുഴ പ്പ ത്തിലായിരുന്നു. അപ്പോഴാണ് മറ്റൊരു പ്രകാശവളയം പ്രത്യക്ഷപ്പെട്ടത് . അത് ദൈവം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിച്ചു. നടന്‍ മോഹന്‍ലാലു പറഞ്ഞതു പോലെ വിശ്വാസമല്ലേ എല്ലാം . പ്രത്യകിച്ച് ഒരു രൂപവുമില്ലായിരുന്നതുകൊണ്ട് ആ ദൈവം ഏതു ജാതിയില്‍ പെട്ടതാണെന്നൊന്നും അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. വെറും പ്രകാശം മാത്രമാണോ ഈ ദൈവം എന്നൊക്കെ ഓര്‍ത്തു . അങ്ങനെയാണ് ഞാനും മരിച്ചുകഴിഞ്ഞാല്‍ ദൈവത്തെപോലെയാകും എന്നെനിക്കു മനസ്സിലായത് . അപ്പോള്‍ ആ ദൈവം പ്രകാശം ഒന്നുകൂടെ പ്രകാശിച്ചുകൊണ്ട് നല്ല മുഴങ്ങുന്ന സ്വരത്തില്‍ ഇപ്രകാരം അരുള്‍ ചെയ്തു .

' മകനെ നീ ഭൂമിയില്‍ സ്‌നേഹിച്ചു എന്ന ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളു . അതും ഒന്നല്ല മൂന്നു പെണ്‍കുട്ടികളെ . സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ സ്ഥാനമുള്ളൂ. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. കളങ്കമില്ലാത്ത സ്‌നേഹമാണ് ദൈവം എന്ന് നീ അറിഞ്ഞിരിക്കുന്നു. നീ എന്നോടൊപ്പം വരൂ'
ഇതല്ലേ പണ്ട് യേശു കുരിശ്ശേ കിടന്നപ്പം കള്ളന്മാരോടു പറഞ്ഞത്. അവര്‍ സ്വര്‍ഗ്ഗത്തിലേക്കു തന്നെയാണ് പോയതെന്ന് വേദപാഠ ക്ലാസ്സുകളില്‍ പഠിച്ചതോര്‍ത്തപ്പോള്‍ ഒരു മനസമാധാനമായി.

കൂടുതല്‍ സ്‌നേഹിച്ചാല്‍ കൂടുതല്‍ പ്രകാശവളയങ്ങള്‍ നമുക്കു ചുറ്റിനും ഉണ്ടാകും എന്നാണ് ആ ദൈവം പ്രകാശം പറഞ്ഞത് . കുറച്ചു പേരെ കൂടെ സ്‌നേഹിക്കണ്ടതായിരുന്നു . എന്തുചെയ്യാനാ എല്ലാം ഒറ്റ പടക്കത്തില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണില്ലേ. ചുറ്റുമുള്ള പ്രകാശവളയങ്ങളില്‍ ഏതെങ്കിലും ഒന്ന് ജെസ്സിക്ക ജോയിയും മറ്റൊരെണ്ണം ആലീസുമായിരിക്കുമെന്ന് ഞാനങ്ങ് ഊഹിച്ചു .അല്ലെങ്കില്‍ കല്ല്യാണിയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട് .

പിന്നെയുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും കൊല്ലപ്പെട്ടിരിക്കണം. അതിപ്പം ആരാണെങ്കിലും അല്ലെങ്കിലും ഈ കൊച്ചുപൗലോയിക്ക് ഒരു പരാതിയുമില്ല . ഈ ശരീരമില്ലാത്ത അവസ്ഥയില്‍ അതുകൊണ്ടൊക്കെ എന്തു പ്രയോജനം. ഒന്നു തൊടാനോ ചുബിക്കാനോ ഒന്നിച്ചിരുന്ന് ഒന്നു മദ്യപിക്കാനോപോലും കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ ആകാശ സ്വര്‍ഗ്ഗത്തെ പതുക്കെ പതുക്കെ വെറുക്കാന്‍തുടങ്ങിയത് .

ചുമ്മാ പ്രകാശമായിട്ടു പറന്നുനടന്നിട്ട് എന്തെങ്കിലും പ്രയോജനമുള്ളതായി തോന്നുന്നുമില്ല. ഈ ദൈവങ്ങളെയൊക്കെ സമ്മതിക്കണം. ശരീരമില്ലാതെ എത്രനാളാ ഇങ്ങനെ പറന്നുനടക്കുന്നത് . എനിക്കിപ്പോള്‍ത്തന്നെ ബോറടിച്ചുതുടങ്ങി . ഭൂമിയിലായിരുന്നപ്പോള്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു. ഒക്കെ പടക്കം പൊട്ടുന്നതുപോലെ കഴിഞ്ഞില്ലേ. എന്നാലും കല്ല്യാണിക്കുട്ടി ഇത്രക്കും ക്രൂരയാണെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല .

അമേരിക്കയില്‍ ഏതു കല്യാണികുട്ടിക്കും തോക്കിന്റെ ലൈസന്‍സ് കൂട്ടുമെന്നും അപ്പോഴാണ് ഓര്‍ത്തത് . ഇനിയിപ്പം ഈ സ്വാര്‍ഗ്ഗരാജ്യത്ത് കൊച്ചു പൗലോ അല്ല സാഷാല്‍ പൗലോ കൊയ്‌ലോ വന്നാലും എല്ലാം ഒരുപോലെയാ . ഇതിപ്പം മാവേലി നാടുമല്ല ഇവിടെ മനുഷ്യരുമില്ല അതുകൊണ്ട് പ്രേതങ്ങളെല്ലാരുമൊന്നുപോലെ എന്ന് അറിയാതെ ഒന്നു പാടിപ്പോയി . എവിടെനോക്കിയാലാലും വെറുതെ ആകാശത്തിലൂടെ പറക്കുന്ന ശരീരമില്ലാത്ത പ്രകാശ വളയങ്ങള്‍ മാത്രം. ഇനിയിപ്പം എങ്ങനെയാണ് ഭൂമിയിലെത്തുക . അതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റിതന്നെയായിരുന്നു ചിന്ത മുഴുവനും.

ഈ മനോഹര തീരത്തുതരുമോ
ഇനിയൊരു ജന്മംകൂടി ' എന്ന യേശുദാസു പാടിയ മനോഹരമായ ഗാനമാണ് പെട്ടന്ന് ഓര്‍മ്മയില്‍ വന്നത്.

ഉടനെത്തന്നെ ഞങ്ങള്‍ ഞാനും ദൈവവും എന്ന രണ്ടു പ്രകാശവളയങ്ങള്‍ ഒന്നായി നക്ഷത്രങ്ങളുടെ ഇടയിലൂടെ ഊളിയിട്ട് അനന്തതയിലേക്കു സഞ്ചരിച്ചു. അവിടെയുള്ള വലിയ പ്രകാശങ്ങളില്‍ ലയിച്ചു.

അപ്പോഴാണ് കണക്കുശാസ്ത്രജ്ഞന്‍ രാമാനുജന്‍ എഴുതിയ തീയറിയെപ്പറ്റി ഓര്‍ത്തത് . എല്ലാ ഒടുക്കം അനന്തതെയില്‍ ലയിക്കുന്നു. പിന്നെ അന്തമില്ലാത്ത യാത്രയാണ് . പ്രകാശ ദൈവം പറഞ്ഞതുപോലെ സ്‌നേഹിക്കുന്നവരെല്ലാം മരിക്കുബോള്‍ ഉണ്ടാകുന്നത് ദിവ്യ പ്രകാശം തന്നെ. നമുക്കെല്ലാം വെളിച്ചം തരുന്നത് ഈ മരിക്കുന്നവരുടെ സ്‌നേഹമല്ലേ. സ്‌നേഹിക്കുബോള്‍ മനസ്സില്‍ ദൈവം ഉണ്ടാകും എന്നൊക്ക എവിടെയോ വായിച്ചതോര്‍ത്തു.

'അപ്പോള്‍പിന്നെ ഈ ഇരുട്ടോ'
കൊച്ചുപൗലോ ആ ദൈവം പ്രകാശത്തിനോടുതന്നെ ചോദിച്ചു.
'സ്‌നേഹിക്കാതെ മരിക്കുന്നവരാണ് അവരൊക്കെ . അവരുടെ ദുര്‍വിചാരങ്ങളാണ് ഇരുട്ടാകുന്നത് . പിന്നീട് അവറ്റകള്‍ ഭൂതങ്ങളായി രൂപാന്തിരം പ്രാപിക്കുന്നു . അവസാനം ദുര്‍ഭൂതങ്ങളായി ഭൂമിയിലേക്ക് ഇറങ്ങുന്നു '.

ഭൂമിയില്‍ ജീവിക്കണമെങ്കില്‍ എല്ലാം വേണം. വെറുപ്പും പകയും അസൂയയും സൗന്ദര്യവും വൈരൂപ്യവും പണക്കാരും പാവങ്ങളും എല്ലാം. അപ്പോള്‍ പിന്നെ ഭൂതങ്ങളൂടെ ഇല്ലാതെ പറ്റുമോ .അല്ലെങ്കില്‍ ഒന്നിനു നിലനില്പില്ലാതെ വരും . അതിനല്ലേ ഈ Varitey is the spice of life എന്നൊക്കെ എവിടൊക്കെയോ എഴിതിവെച്ചിരിക്കുന്നത് .

കൊച്ചുപൗലോയിക്ക് പിന്നെ ഒന്നും ഓര്‍മ്മയില്ല. വീണ്ടും പ്രകാശമായി ഭൂമിയിലേക്കു വരണമെന്ന ഒറ്റ ഒരാഗ്രഹമുണ്ടായിരുന്നുള്ളു . ഈ ദൈവപ്രകാശം വല്ല വരോം ചോദിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ ഓര്‍ത്തു . എന്തു ചെയ്യാം വരംപോയിട്ടു പേരുപോലും ചോദിക്കുന്നില്ല. ഒന്നു ചോദിച്ചിരുന്നെങ്കില്‍ ഭൂമിയിലേക്കുതന്നെ തിരിച്ചു പോകാനനുവദിക്കണം എന്ന് ആവശ്യപ്പെടുകയെങ്കിലും ചെയ്യാമായിരുന്നു.. അവിടെയാകുബോ ള്‍ ആ കല്ല്യാണിയോ , ആലീസോ , ജെസ്സിക്കായോ ആരെങ്കിലും കാണാതിരിക്കില്ല . ഇല്ലെങ്കില്‍ വേറെ എത്ര സുന്ദരികളുണ്ടീ രാജ്യത്ത് . എന്തായലും അവര്‍ മൂന്നുപേരും കൊല്ലപ്പെടാനുള്ള സാദ്ധ്യതയൊന്നുമില്ലല്ലോ. ആ കല്ല്യാണിയാണ് മരിച്ചതെങ്കില്‍ പ്രകാശവലയത്തിനു പകരം ഇരുള്‍ വളയമായിരിക്കും . അവളെപോലെയുള്ളവയാണ് ഇരുട്ടിന്റെയും ചെകുത്താന്റെയും സന്തതികള്‍ . അതിനു ഒരു സംശയവും വേണ്ട.

ഇത്രയൊക്കെയായപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പം കല്ല്യാണികുട്ടിത്തന്നെ. അവളുടെ ചിരിക്കുന്ന മുഖം സ്‌ക്രീനില്‍ തെളിഞ്ഞു .അതും ഫോട്ടോയില്‍ മാത്രമേയുള്ളു ഈ ചിരിയൊക്കെ. അല്ലെങ്കില്‍ മുഖം കടന്നല്‍ കൂട്ടില്‍ തലയിട്ടതു പോലിരിക്കും . ചിരിക്കുബോള്‍ ആ കോപല്ലുകള്‍ക്ക് ഇത്തിരി നീളക്കൂടുതല്‍ ഉണ്ടല്ലോ എന്നതുപോലും അപ്പോളാണ് ഞാന്‍ ഒന്നു ശ്രദ്ധിച്ചത്. ഇവളിനി ശെരിക്കും ഒരു ദുര്‍ഭൂതമാണോ . ഈശ്വരാ സ്വപ്നത്തില്‍പ്പോലും ഇവള്‍ ഈ കൊച്ചുപൗലോയിക്ക് ഇത്തിരി മനസമാധാനം തരില്ലല്ലോ. മടിച്ചുമടിച്ചാണെങ്കിലും ആ ഫോണിന്റെ ഏന്‍ഡ് ബട്ടണില്‍ വിരലമര്‍ത്തി ഒന്നുകൂടെ മൂടിപ്പുതച്ചുകിടന്നു. പിന്നെ കണ്ടതു മുഴുവനും ഇരുള്‍വളയങ്ങലായിരുന്നു. ഇടെക്കിടെ കല്ല്യാണിക്കുട്ടിയുടെ നീളമുള്ള കോം പല്ലുകാട്ടി ചിരിക്കുന്ന മുഖവും.  
Join WhatsApp News
Daivasnehi 2017-01-11 23:19:06
എൻ്റെ പ്രിയപ്പെട്ട ദൈവമേ ... ഒന്നേ എനിക്ക് പറയാനുള്ളൂ ..പത്തു കല്പനകളിൽ രണ്ടാമത്തെ കല്പന ആനുകാലിക ആവശ്യം എന്ന നിലയിൽ നീ ഒന്ന് തിരുത്തണം " ദൈവത്തിൻറെ തിരുനാമം വൃഥാ പ്രയോഗിക്കരുത് "  എന്നത് ദൈവത്തിൻറെ നാമവും ഭൂമിയിൽ ദൈവതുല്യരായ എഴുത്തുകാരുടെ നാമവും ഈസിനിമക്കാർ വൃഥാ  പ്രയോഗിക്കരുത് " എന്ന്  മാറ്റണം .. 
കണ്ടിട്ടു ചങ്ക് പൊട്ടുന്നു അതാ. 
കോത 2017-01-12 13:57:13
വായിൽ തോന്നിയത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക