Image

വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലൂടെ ജനപ്രീതി നേടിയ ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച

Published on 11 January, 2017
വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലൂടെ ജനപ്രീതി നേടിയ ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ്  ശനിയാഴ്ച
ഒന്നര പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മതസാംസ്കാരികസാമൂഹിക സംഘടനകളുടെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളും, അമേരിക്കയിലെ നഗരങ്ങളിലെ ദൈനംദിന വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ജനപ്രീതി നേടി ജൈത്രയാത്ര തുടരുകയാണ്. അവതരണത്തിലെ മികവും, അമേരിക്കയൊട്ടാകെയുള്ള വ്യാപകമായ കവറേജുമാണ് ഏഷ്യാനെറ്റിനെ മുന്‍പന്തിയില്‍ എത്തിച്ചത്.

യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ചകളില്‍ രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം ഐ.പി നെറ്റ്‌വര്‍ക്കില്‍ 7 മണി ) സംപ്രേഷണം ചെയ്യുന്നു. ഈയാഴ്ച അമേരിക്കയില്‍ വ്യാപകമായ ശീതകാറ്റ് , യാഹൂയുഗത്തിന്റെ അന്ത്യവും അല്‍റ്റാബയുടെ തുടക്കവും ,ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയിലെ പ്രിയങ്കചോപ്രയുടെ ശ്രദ്ധേയമായ താരസാന്നിധ്യം , ഹോളിവുഡ് ചിത്രം split ന്റെ വിശേഷങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍,ന്യൂയോര്‍ക്ക് വെസ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ഹ്യൂസ്റ്റണ്‍ ലീഗ് സിറ്റി എന്നിവിടങ്ങളിലെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് ,പ്രൊഡ്യൂസര്‍ 732 429 9529
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക