Image

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

ജിനേഷ് തമ്പി Published on 11 January, 2017
മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം
ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍  ജനുവരി 13,14  തീയതികളില്‍  ക്രമീകരിച്ചിരിക്കുന്നു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍  ഭദ്രാസന മെത്രാപോലിത്ത അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍, സെന്റ് ഗ്രീഗോറിയോസ്  ക്ലിഫ്ടണ്‍ പള്ളിയിലെ വികാരി  റവ:ഫാ.ഷിനോജ് തോമസ് എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

തിരുന്നാള്‍ ആഘോഷ  ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 13 , വെള്ളിയാഴ്ച  വൈകുന്നേരം 6:30 നു സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന്  പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫിന്റെ പ്രഭാഷണം  വെള്ളിയാഴ്ച  വൈകുന്നേരം  7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കായി അന്നേ ദിവസം ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് .

ജനുവരി 14  ആം  തീയതി ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്‌കാരവും, 10  മണിക്ക് അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും . വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാനക്ക് ശേഷം പള്ളിയെ ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. ചടങ്ങില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്കായി ഉച്ചഭക്ഷണവും ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട് .

സെന്റ് സ്റ്റീഫന്‍സ്  പള്ളി വികാരി റവ:ഫാ. ബാബു.കെ.മാത്യു വിശ്വാസിസമൂഹത്തോട് തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും ആഹ്വാനം ചെയ്തു.

ഏലിയാമ്മ വര്‍ഗീസ്  പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം വഹിക്കും. 


Program Details

St.Stephens Malankara Orthodox Church (497, Godwin Avenue , Midland Park, NJ 07432)

Friday , January 13

6:30 p.m - Evening Prayer
7:15 p.m - Devotional songs by Choir
7:30 p.m - Devotional address (Rev.Fr.Sunny Joseph)
8:30 p.m - Benediction , Refreshment and Dispersal

Saturday , January 14

9:00 a.m   - Morning Prayer
10:00 a.m - Holy Qurbana (H.G. Zachariah Mar Nicholovas)
Procession and Rassa
12:30 p.m - Benediction, Dispersal, Lunch

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ:ഫാ. ബാബു .കെ.മാത്യു  (201 562 6112)
സെക്രട്ടറി : ജോബി ജോണ്‍     (201 791 1120)
ട്രെഷറര്‍  : ബിബിന്‍ ജോര്‍ജ്   (908 862 4410)

വാര്‍ത്ത അയച്ചത് :  ജിനേഷ് തമ്പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക