Image

കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍

പി.പി.ചെറിയാന്‍ Published on 11 January, 2017
കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍
വാഷിംഗ്ടണ്‍: നൂറ്റിപതിനഞ്ചു വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടണ്‍ ഡി.സി.യിലെ കാല്‍വറി ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ ഇനി മുതല്‍ ലസ്ബിയന്‍ ദമ്പതിമാര്‍ ആത്മീയ നേതൃത്വം നല്‍കും.
സാലി സാരട്ട്, മറിയ സ്വയറിംഗന്‍ എന്നീ ദമ്പതിമാരെ ചര്‍ച്ചിലെ പാസ്റ്റര്‍മാരായി നിയമിച്ചതായി ജനുവരി 8 ഞായറാഴ്ച ബാപ്റ്റിസ്റ്റ് ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.

2015 ല്‍ ഓര്‍ഡെയ്ന്‍ ചെയ്യപ്പെട്ട ഇരുവരും കാല്‍വറി ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരായി ഫെബ്രുവരി 26ന് ചുമതലയേല്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.

ലസ്ബിയന്‍ വിഭാഗത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും, വളരെ സംതൃപ്തരാണെന്നും, ഞങ്ങളുടെ കഴിവിനനുസരിച്ചു സേവനം നല്‍കുമെന്നും നിയമനം ലഭിച്ച ഇവര്‍ പ്രതികരിച്ചു. വിശ്വാസ സമൂഹവും വലിയ ആകാംഷയിലാണ്.

സാലിയുടേയും, മറിയയുടേയും മിനിസ്ട്രിയിലുള്ള പരിചയസമ്പത്തും, ടാലന്റ്‌സും സഭാവിശ്വാസികള്‍ക്ക് മുതല്‍ കൂട്ടാകുമെന്ന് ചര്‍ച്ചസ് മിനിസ്ട്രീരിയല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍ കാരള്‍ ബ്ലിത്ത് അഭിപ്രായപ്പെട്ടു.
ലസ്ബിയന്‍ ദമ്പതിമാരുടെ നിയമനം ദൈവീക പ്രമാണങ്ങള്‍ക്കു അനുസൃതമാണോ, അല്ലയോ എന്നുള്ള ചര്‍ച്ച സജ്ജീവമാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് വിശുദ്ധ വേദപുസ്തകത്തില്‍ വിശുദ്ധ കൂദാശയായി അംഗീകരിച്ചിട്ടുള്ളതെന്ന് ഭൂരിപക്ഷം വിശ്വാസികള്‍ അഭിപ്രായപ്പെടുമ്പോള്‍ ന്യൂനപക്ഷം മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നത്.




കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക