തിരുവനന്തപുരം: ഇന്ന് തീയേറ്ററില്‍
പ്രദര്‍ശനം ആരംഭിച്ച തമിഴ് ചിലച്ചിത്രം `ഭൈരവ'യുടെ വ്യാജപതിപ്പ്
ഇന്റര്‍നെറ്റില്‍. ഇളയദളപതി വിജയ് നായകനായ ചിത്രം തമിഴ് റോക്കേഴ്‌സ് എന്ന
വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ്
ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംസ്‌ഥാനത്തെ 206 ഓളം
തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. എ, ബി, സി ക്ലാസ് വേര്‍തിരിവ്
ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്‌തിരിക്കുന്നത്. ഭരതന്‍ സംവിധാനം നിര്‍വഹിച്ച
ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക. -