Image

ഐഎന്‍എസ്‌ ഖന്തേരി രാജ്യത്തിന്‌ സമര്‍പ്പിച്ചു

Published on 12 January, 2017
ഐഎന്‍എസ്‌ ഖന്തേരി രാജ്യത്തിന്‌ സമര്‍പ്പിച്ചു

മുംബൈ: ഭാരതത്തിന്റെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്‌ളാസ്‌ അന്തര്‍വാഹിനി ഐഎന്‍എസ്‌ ഖന്തേരി രാജ്യത്തിന്‌ സമര്‍പ്പിച്ചു. മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുഭാഷ്‌ ഭമേര, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഐഎന്‍എസ്‌ ഖന്തേരി നീറ്റിലിറക്കിയത്‌. അഡ്‌മിറല്‍ സുനില്‍ ലാംബ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പീന്‍ 300 മീറ്റര്‍വരെ താഴ്‌ചയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്‌. അടിയന്തരഘട്ടത്തില്‍ 50 ദിവസംവരെ ഒറ്റയടിക്ക്‌ വെള്ളത്തിനടിയില്‍ കഴിയാനും ഇവയ്‌ക്കാകും. 31 നാവികര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ്‌ സ്‌കോര്‍പീന്‍ നിയന്ത്രിക്കുക. ആറ്‌ മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ ഘടിപ്പിക്കാനാകും.

പ്രോജക്ട്‌ 75 ന്റെ ഭാഗമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആറ്‌ അന്തര്‍വാഹിനികളില്‍ രണ്ടാമത്തേതാണ്‌ ഖന്തേരി . ആദ്യത്തേതായ കാല്‍വരി പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ്‌ ഉടന്‍ തന്നെ നാവികസേനയുടെ ഭാഗമാകും. എല്ലാ സാഹചര്യങ്ങളിലും ആക്രമണത്തിന്റെ ശക്തി നിലനിര്‍ത്താന്‍ ഖന്തേരിക്ക്‌ കഴിയും.

അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളാണ്‌ അന്തര്‍വാഹിനിയുടെ പ്രത്യേകത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക