Image

കോളജുകള്‍ അനിശ്ചിതകാലത്തേക്ക്‌ അടച്ചിടില്ല: സ്വാശ്രയ കോളജ്‌ അസോസിയേഷന്‍

Published on 12 January, 2017
കോളജുകള്‍ അനിശ്ചിതകാലത്തേക്ക്‌ അടച്ചിടില്ല: സ്വാശ്രയ കോളജ്‌   അസോസിയേഷന്‍


കൊച്ചി: സ്വാശ്രയ കോളജുകള്‍ അനിശ്ചിതകാലത്തേക്ക്‌ അടച്ചിടില്ലെന്ന്‌ കേരള സ്വാശ്രയ എന്‍ജിനിയറിംഗ്‌ കോളജ്‌ അസോസിയേഷന്‍. വെള്ളിയാഴ്‌ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്‌ച നടത്തി വിഷയം ചര്‍ച്ച ചെയ്യും. ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്‌ണുവിന്റെ കോപ്പിയടി സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നത്‌ പാമ്പാടി നെഹ്‌റു കോളജിന്റെ ഭാഗത്തുനിന്നുണ്ടായ പോരായ്‌മയാണെന്നും അസോസിയേഷന്‍ വിലയിരുത്തി.

സംസ്‌ഥാനത്തെ 120 കോളജുകളാണ്‌ അടച്ചിട്ടിരിക്കുന്നത്‌. വിവിധ സ്വാശ്രയ കോളജുകള്‍ക്കും അസോസിയേഷന്റെ കൊച്ചി ഓഫീസിനും നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്‌ കോളജുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക