Image

സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു

Published on 12 January, 2017
സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു

കൊച്ചി: പോലീസ്‌ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത കേസില്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താല്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ വെറുതെവിടാന്‍ ഉത്തരവിട്ടത്‌.

2008 മെയ്‌ 17 ന്‌ അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ തോക്ക്‌ ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടര്‍ന്ന്‌ സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ്‌ ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നത്‌. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രകോപിതനായ ഹിമവല്‍ ഭദ്രാനന്ദ വെടിയുതിര്‍ക്കുകയായിരുന്നു. സിഐയ്‌ക്കും മാധ്യമപ്രവര്‍ത്തകനും വെടിവയ്‌പ്പില്‍ പരിക്കേറ്റിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക