Image

കെ.എച്ച.എന്‍.എ കണ്‍വന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരി

Published on 12 January, 2017
കെ.എച്ച.എന്‍.എ കണ്‍വന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരി
ഡിട്രോയിറ്റ്: യുക്തിപൂര്‍വം ചിന്തിക്കുന്ന മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ മതങ്ങള്‍ പരാജയപ്പെടുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. 

അന്ധവിശ്വാസങ്ങളും മാമൂലുകളും കൊണ്ട് മതങ്ങള്‍ക്ക് മനുഷ്യന്റെ യുക്തിബോധത്തെ സ്വാധീനിക്കാന്‍കഴിയില്ല. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഈ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നത് ഭാരതീയ ധര്‍മ്മം മാത്രമാണ്. ലോകത്ത് ഏറ്റവുമധികം കൊലകള്‍ നടക്കുന്നത് മതത്തിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.

മതമോ മറ്റ് സാമൂഹിക വ്യവസ്ഥകളോ ധര്‍മത്തിന് എതിരാവുമ്പോള്‍ അത് ലോകനാശത്തിനു കാരണമാകും. പ്രപഞ്ചത്തെ ഒന്നായിനിര്‍ത്തുന്ന താളാത്മക വ്യവസ്ഥയാണ് ധര്‍മമെന്നും ആ താളത്തിനൊത്ത് ജീവിതത്തെ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. മതം ശ്രേഷ്ഠമാണെങ്കിലും എന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്നു പറയുന്നിടത്ത് മതം അക്രമാസക്തമാകുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മതവും സാമ്രാജ്യവും മനുഷ്യനെ ഭയപ്പെടുത്തിയാണ് വളരുന്നത്. രണ്ടും ഒരുമിക്കുമ്പോള്‍ സാമ്രാജ്യങ്ങള്‍ പോലും തകരും,മതവും ധര്‍മവും രണ്ടാണ്, മതം ലോകത്തെ നശിപ്പിക്കും. അതിനാല്‍ ധര്‍മമെന്ന മഹത് ആശയത്തിലേക്ക് ലോകം ഉയര്‍ത്തപ്പെടുകയാണ് വേണ്ടതെന്നും ലോകം പ്രത്യാശയോടെ ഭാരതത്തെ നോക്കുമ്പോള്‍ അതു നല്‍കുന്ന രീതിയില്‍ രാജ്യം ഉയര്‍ത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടാനും മാര്‍ഗം ഭാരതീയ ദര്‍ശനമാണ്. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്നത് മിഥ്യാധാരണയാണ്. കലാകാരന്മാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റ് പ്ലാറ്റ്‌ഫോമൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഇടതുപക്ഷത്തിന്റെ തണലില്‍ ചേക്കേറി എന്നതു മാത്രമാണ് വസ്തുത. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ച സാഹിത്യസാംസ്‌കാരിക നായകര്‍ ആര്‍ഷഭാരത ദര്‍ശനം ഉള്‍ക്കൊണ്ടവരായിരുന്നു. 

 ഇടതുപക്ഷം അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്തത്,  സ്വാമി ചൂണ്ടിക്കാട്ടി. വീഴ്ചകളില്‍ നിന്നും ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്നും നാം ഉയിര്‍ത്തെഴുന്നേറ്റു. ശാസ്ത്രീയമായ വളര്‍ച്ചയിലൂടെയും ആദ്ധ്യാത്മിക ആചാര്യരുടെ നിതാന്തപ്രവര്‍ത്തനത്തിലൂടെയും ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. എന്നാല്‍ ഹിന്ദു ജാതിയതയുടെ പേരില്‍ വിഘടിച്ചുനില്‍ക്കുന്നുവെന്ന ദുഃഷ്പ്രചരണം നടത്തുകയാണ് ചിലര്‍. ഇത് തെറ്റാണ്. ഭാരതം ഉയര്‍ന്നത് കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരുടെ പ്രവര്‍ത്തനഫലമായിരുന്നു. 

എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് ഹൈന്ദവാചാര്യന്മാരെ അവഹേളിച്ച് ചില രാഷ്ട്രീയനേതാക്കന്മാര്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു.മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നു. ലോകം മുഴുവന്‍ ഭാരതീയ ചിന്തകളിലേക്ക് ശ്രദ്ധിക്കുമ്പോഴാണ് നാം ഭാരതീയര്‍ കണ്ടില്ല, കേട്ടില്ല എന്നു പറഞ്ഞിരിക്കുന്നത്. നൈമിഷിക താല്‍പ്പര്യങ്ങള്‍ക്കായി രാജ്യതാല്‍പ്പര്യത്തെ നാം ബലിക്കുന്നു. ഈ ചിന്താഗതി തിരുത്തണം.സ്വാമി പറഞ്ഞു

കെഎച്ച്എന്‍എ പ്രസിഡന്റ്് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷം വഹിച്ചു.

സനാധന ധര്‍മ്മത്തിലെ സമകാലൂന സമസ്യകള്‍ എന്നവിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, കഎച്ച്എന്‍എ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍നായര്‍, അനില്‍കുമാര്‍പിള്ള, എന്നിവര്‍ സംസാരിച്ചു കേരള കോര്‍ഡിനേറ്റര്‍ പി.ശ്രീകുമാര്‍ സ്വാഗതവും വിശ്വനാഥന്‍പിള്ള നന്ദിയും പറഞ്ഞു
കെ.എച്ച.എന്‍.എ കണ്‍വന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരികെ.എച്ച.എന്‍.എ കണ്‍വന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരികെ.എച്ച.എന്‍.എ കണ്‍വന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരി
Join WhatsApp News
Ninan Mathullah 2017-01-12 09:00:38

My faith, culture or race is better than others attitude is the the root cause of all problems, and it arise from the selfishness in us. Some want to impose their faith on others and despise others faith. Here Swamigi is doing the same thing indirectly that Hindu religion where Dharma is part of it is better than other religions and philosophies. Dharma is a very vague term that nobody could explain to me yet. What is Dharma for one is Adharma for another. People do Adharma daily thinking that is Dharma as our knowledge has limitations. The ancestors of Swamigi perpetuated Adharma by persecuting the lower caste in India and other social evils like ‘Sathi’, no education for lower caste and no admission to the temples and many other social evils. The Brahmin and other upper caste believed that they are protecting the Dharma. God doesn’t see things like we see with our narrow prejudices. I believe God had to send British here to protect the helpless people from the clutches of the persecuting upper caste. Some of the upper caste groups want to go back to their good old days giving false promises. History repeat itself if we do not learn from history. God might send another liberator, an outside force to protect Dharma if we do not recognize Dharma.

വിദ്യാധരൻ 2017-01-12 22:02:04
ധർമ്മത്തിന്റെ പാത 

പൗരാണിക ചിന്തകന്മാരുടെ പഠനപ്രകാരം ജീവിതം എന്ന് പറയുന്നത് മോക്ഷത്തിലേക്കുള്ള പ്രയാണമാണ് . രണ്ടു മാർഗ്ഗങ്ങളാണ് അവർ ഇതിനായി നിർദ്ദേശിക്കുന്നത് 
1)   ജ്ഞാനമാർഗ്ഗം 
2 )  കർമ്മ മാർഗ്ഗം

ലോകജീവിതത്തെ പരിത്യജിച്ച ഒരു വ്യക്തിക്ക് ചേർന്നതാണ്   ജ്ഞാനമാർഗ്ഗം . എന്നാൽ സാധാരണ മനുഷ്യരെ സംബന്ധിച്ച് കർമ്മ മാർഗ്ഗമാണ് ഏറ്റവും അനുയോജ്യം 

കർമ്മ മാർഗ്ഗത്തിൽ നാല് പുരുഷാർത്ഥങ്ങളാണ് ഉള്ളത് 
1  ധർമ്മം  അല്ലെങ്കിൽ നൈതിക മൂല്യങ്ങൾ 
2  അർത്ഥം അല്ലെങ്കിൽ ധനം 
3  കാമം 
4  മോക്ഷം 

ഭാരതീയ തത്വശാസ്ത്ര പ്രകാരം ആത്യാത്മിക ജീവിതത്തിലൂടെ ധർമ്മത്തിന്റെ പാതയാണ് നമ്മെ മോക്ഷത്തിലേക്ക് നയിക്കുന്നത് 

കർമ്മ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് ധരമ്മം അനുഷ്ഠിക്കാൻ ശ്രമിക്കുമ്പോൾ ധനത്തിന്റെയും കാമത്തിന്റെയും ആകർഷണ വലയം തരണം ചെയ്യേണ്ടതായി വരുന്നു . എന്നാൽ ജ്ഞാനമാർഗ്ഗത്തെ സ്വീകരിച്ച ഒരാൾ ധനവും കാമവും ഉൾപ്പെട്ട ലോകജീവിതത്തെ ത്യജിച്ചതുകൊണ്ട് മോക്ഷപ്രാപ്തി ആയാസ രഹിതമാണ്‌ 

ക്രൈസ്തവഗുരുവായ യേശു കർമ്മമാർഗ്ഗത്തിലൂടെ മോക്ഷം (പിതാവിനോടൊപ്പം) എങ്ങനെ ജീവിക്കാമെന്നാണ് പഠിപ്പിക്കുന്നത്.

നിങ്ങൾ വിശക്കുന്നവർക്ക് ഭക്ഷിക്കാൻ കൊടുക്കുക, ദാഹിക്കുന്നവർക്ക് കുടിപ്പാൻ കൊടുക്കുക, നഗ്നരെ ഉടുപ്പിക്കുക എന്നൊക്ക പറയുമ്പോൾ അത് കർമ്മത്തിന്റെ പാതയിൽ സംഭവിക്കുന്നതാണ്.   ക്രൈസ്തവ വേദപുസ്തകത്തിലെ  ചുങ്കക്കാരൻ മത്തായിയും , നിക്കധീമസും, മഗ്നലകാരി മറിയയും  കർമ്മമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ അർത്ഥത്തിന്റെയും കാമത്തിന്റെയും ആകർഷണ വലയത്തിൽ പെടുമ്പോഴും ധർമ്മത്തെ നില നിറുത്താൻ പോരാടുന്നവരാണ് അല്ലെങ്കിൽ ധർമ്മത്തെ നിലനിറുത്തുവാൻ വാഞ്ച ഉള്ളവരാണ്. അതുകൊണ്ടായിരിക്കാം യേശു പറയുന്നത് " നിങ്ങൾക്ക് കഷ്ടങ്ങളുണ്ട് പക്ഷെ ഞാൻ അതിനെ ജയിച്ചിരിക്കുന്നു എന്ന് പറയുന്നത് . 

എന്തുകൊണ്ടാണ് ഇന്ന് ഒരു മതങ്ങൾക്കും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ് ? കാരണം ജ്ഞാന മാർഗ്ഗത്തിൽ സഞ്ചരിച്ച് സമൂഹത്തെ മോക്ഷത്തിലേക്ക് സ്വർഗ്ഗത്തിലേക്കോ നയിക്കേണ്ട മതം, സഞ്ചരിക്കുന്നത് അര്ഥത്തിന്റെയും കാമത്തിന്റെയും അതിപ്രസരത്തിൽ മുങ്ങി നിൽക്കുന്ന കർമ്മ മാര്ഗ്ഗത്തിലാണ്. 'അമ്മ എന്ന പേരുള്ളതുകൊണ്ടോ മാതാവ് എന്ന് പേരുള്ളതുകൊണ്ടോ വിശുദ്ധൻ വിശുദ്ധ എന്നൊക്കെ പേരുള്ളതുകൊണ്ടോ ഇവരാരും മോക്ഷം പ്രാപിക്കുന്നതായി ജനങ്ങൾക്ക് ഒട്ടു തോന്നുന്നുമില്ല.  അതുകൊണ്ടു  ജനങ്ങൾക്ക് മതങ്ങളിൽ വിശ്വാസം നഷ്ട്ടപെട്ടിരിക്കുന്നു.  മതം ഇന്ന് ഏറ്റവും പരിഹസിക്കപ്പെടുന്ന ഒന്നാണ്. മനുഷ്യജീവിതത്തെ ആദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ സ്വർഗ്ഗത്തിൽ എത്തിക്കേണ്ടവർ അംബരചുംബികളായ ക്ഷേത്രങ്ങളും പള്ളികളും പണിയാൻ മത്സരിക്കുന്നതും അവരും സാധാരണ ജനങ്ങളെപ്പോലെ പണത്തിന്റെയും അധികാരത്തിന്റെയും ജീവിതസുഖങ്ങളുടെയും പിന്നാലെ പാഞ്ഞു ജനങ്ങളാൽ വെറുക്കപ്പെടുന്നതും . അതുകൊണ്ടായിരിക്കാം അന്തപ്പനും ആൻഡ്‌റൂസും നൈനാൻ മാത്തുള്ളയും ഇടയ്ക്കിടെ കൊമ്പ് കോർക്കുന്നതും. 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക