Image

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫറന്‍സ് തീം സോങ്ങ് : രചനകള്‍ ക്ഷണിക്കുന്നു

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 12 January, 2017
ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫറന്‍സ് തീം സോങ്ങ് : രചനകള്‍ ക്ഷണിക്കുന്നു
ചിക്കാഗോ: ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്‌നാനായ റീജിയണ്‍ തീം സോങ്ങിന്റെ രചനയില്‍ പങ്കാളികളാകുവാന്‍ ഏവര്‍ക്കും അവസരം ഒരുങ്ങുന്നു. 

 'വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക' എന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ആപ്തവാക്യത്തെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കത്തക്ക വിധത്തില്‍ മലയാളവും ഇംഗ്ലീഷും ഇടകലര്‍ന്ന തീം സോങ്ങ് രചിക്കുവാനായി സംഗീത രചാനാ അഭിച്ചൂരിയുള്ളവരില്‍ നിന്നും രചനകള്‍ ക്ഷണിക്കുകയാണ്. 

മുതിര്‍ന്നവര്‍ക്കും യുവതീ യുവാക്കള്‍ക്കും ഒരേ പോലെ ആസ്വദിക്കുവാനും നെഞ്ചിലേറ്റുവാനും സാധിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന രചനക്ക് ഫാമിലി കോണ്‍ഫ്രന്‍സ് വേദിയില്‍ വച്ച് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതായിരിക്കും. 

ക്‌നാനായ സമൂഹത്തിലെ സര്‍ഗ്ഗാന്മകമായ കഴിവുകളെ പരിപോഷിക്കുവാന്‍ ഉതകുന്ന ഈ സംരംഭത്തില്‍ പങ്കാളികളായിക്കൊണ്ട് രചനകള്‍ അയക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആണ്. രചനകള്‍ അയക്കേണ്ട വിലാസം mulavan@hotmail.com
ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫറന്‍സ് തീം സോങ്ങ് : രചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക