Image

ബ്രോങ്ക്‌സ് ഫൊറോന ഇടവകയ്ക്കു പുതിയ ഭരണ സമിതി

ഷോളി കുമ്പിളുവേലി Published on 12 January, 2017
ബ്രോങ്ക്‌സ് ഫൊറോന ഇടവകയ്ക്കു പുതിയ ഭരണ സമിതി
ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയുടെ പുതിയ ഭരണ സമിതി ജനുവരി 8–ാം തിയതി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ടോം മുണ്ടയ്ക്കല്‍, ഷൈജു കളത്തില്‍, സാം കൈതാരത്ത്(കൈക്കാരന്മാര്‍), ബെന്നി മുട്ടപ്പള്ളി(സെക്രട്ടറി), പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി ദീപ്തി ബിനോയി തെക്കനെത്ത്, മാര്‍ട്ടിന്‍ പെരുംപായിന്‍(സെലിബ്രേഷന്‍ കമ്മറ്റി), ജാന്‍സി ജോസഫ് വയലുങ്കല്‍(ചര്‍ച്ച് ബ്യൂട്ടിഫിക്കേഷന്‍) ബിജു പൈറ്റുതറ(ഫുഡ്), വിന്‍ വാതപ്പള്ളില്‍(കപ്പിള്‍സ് മിനിസ്ട്രി), ജോര്‍ജ് പട്ടേരില്‍, ഷാജി വെള്ളായിപ്പറമ്പില്‍(പാസ്റ്ററല്‍ കൗണ്‍ സില്‍ അംഗങ്ങള്‍), ജോസ് മലയില്‍(എസ്എംസിസി), എല്‍ദോ കുരുന്നപ്പള്ളില്‍(വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി), ചിന്നമ്മ പുതുപറമ്പില്‍ (കാത്തലിക് വിമന്‍സ് അസോസിയേഷന്‍), ജോര്‍ജ് കൊക്കാട്ട്(സിസിഡി), ഷാറ്റി എഡ്വിന്‍ (മലയാളം സ്കൂള്‍), ഡോ. ബേബി പൈലി(ഔട്ട് റിച്ച്), വര്‍ഗീസ് പള്ളായില്‍(ലിറ്റര്‍ജി), സെബാസ്റ്റ്യന്‍ വിരുതിയില്‍(പിആര്‍ഒ) യുവജന പ്രതിനിധികളായി ജോണ്‍ വാളിപ്ലാക്കല്‍(ആഷേര്‍സ്), ടോണി പട്ടേരില്‍, ഷെറിന്‍ കാഞ്ഞിരപ്പള്ളില്‍(യൂത്ത് ഓട്ട്‌റിച്ച്) കെന്നിറ്റ കുമ്പിളുവേലില്‍(മിഷന്‍ ലീഗ്), തോമസ് മാളിയേക്കല്‍(യൂത്ത് കോര്‍ ടീം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), അരുണ്‍ എടനാട്(ലൈറ്റ് ആന്റ് സൗണ്ട്) എന്നിവരും സത്യപ്രതിജ്്ഞ ചെയ്തു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയാണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്.

പോള്‍ ചാക്കോയാണ് ഇടവകയുടെ അക്കൗണ്ടന്റ്, ജോ ആന്റണി, ജിമ്മി ഞാറകുന്നേല്‍ എന്നിവര്‍ ഓഡിറ്റര്‍മാരും ആയിരിക്കും. പുതിയ ഭരണ സമിതിക്ക് അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലും, സ്ഥാന മൊഴിയുന്ന കൈക്കാരന്മാരായ ആന്റണി കൈതാരത്ത്, സണ്ണി കൊലുറക്കല്‍, സഖറിയാസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബ്രോങ്ക്‌സ് ഫൊറോന ഇടവകയ്ക്കു പുതിയ ഭരണ സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക