Image

നെഹ്‌റു കോളേജിലെ രണ്ട് അധ്യാപകരടക്കം മുന്ന് പേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു

Published on 12 January, 2017
നെഹ്‌റു കോളേജിലെ രണ്ട് അധ്യാപകരടക്കം മുന്ന് പേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജിലെ രണ്ട് അധ്യാപകരടക്കം മുന്ന് പേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.
കോളേജ് വൈസ്പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ആരോപണ വിധേയരായ അധ്യാപകന്‍ പ്രവീണ്‍, പിആര്‍ ഒ സഞ്ജീവ് കെ വിശ്വനാഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായും ഇതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക