Image

മസ്‌കറ്റില്‍ `പ്രതീക്ഷ ഒമാന്‍' കൂട്ടായ്‌മ നിലവില്‍ വന്നു

Published on 20 February, 2012
മസ്‌കറ്റില്‍ `പ്രതീക്ഷ ഒമാന്‍' കൂട്ടായ്‌മ നിലവില്‍ വന്നു
മസ്‌കറ്റ്‌: പ്രപഞ്ച വിഭവങ്ങളുടെ നീതിപൂര്‍വമായ വീതം വയ്‌ക്കലിനെ ഉറപ്പു വരുന്നിടത്ത്‌ ഏതൊരു കൂട്ടായ്‌മയും മാനവികവും ആത്മീയവും ആയ തലം കൈവരിക്കുമെന്ന്‌ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍.

മസ്‌കറ്റിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ പുതിയ കൂട്ടായ്‌മയായ പ്രതീക്ഷ ഒമാന്റെ ഔപചാരിക ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അറിവും അനുഭവവും ധനവുമെല്ലാം ഈ അര്‍ഥത്തില്‍ കൈമാറ്റം ചെയ്യപ്പെടെണ്‌ടാതാണ്‌. എന്നാല്‍ മലയാളിയുടെ പുരോഗമനവാദം പലപ്പോഴും കാലിലെ ചെരുപ്പ്‌ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിനു വെളിയില്‍ ഊരിയിട്ടെ അകത്തു കയറൂ.

ഒമാനിലെ പ്രവാസികള്‍ക്ക്‌ ഒരു തണലായി മാറാന്‍ പ്രതീക്ഷയുടെ പ്രവര്‍ത്തങ്ങള്‍ ഉതകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പ്രശസ്‌ത സംവിധായകന്‍ ജയരാജ്‌ മുഖ്യാഥിതിയായിരുന്നു. ഒമാനിലെ പ്രവാസികള്‍ക്കിടയില്‍ സമഗ്രമായി ഇടപെടുന്ന ഒരു കൂട്ടായ്‌മയുടെ അഭാവവും സാധ്യതയുമാണ്‌ പ്രതീക്ഷയുടെ രൂപീകരണത്തിലേയ്‌ക്ക്‌ നയിച്ചതെന്ന്‌ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച നജീബ്‌ കൊലങ്ങട്ടുപരംബില്‍ പറഞ്ഞു.

പ്രഫഷനുകളും യുവാക്കളുമായ പ്രവാസികളെ മസ്‌കറ്റിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത്‌ സജീവമാക്കുക എന്നത്‌ പ്രതീക്ഷയുടെ മുഖ്യ ലക്ഷ്യമാനെന്നും അദ്ദേഹം പറഞ്ഞു. കേരള കയര്‍ വര്‍കസ്‌ ഡവലപ്‌മെന്റ്‌ ഫണ്‌ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഷാനവാസ്‌ , സാമൂഹ്യ പ്രവര്‍ത്തകരായ റഹീം നീരാവില്‍, ശൈലനാതന്‍, രവി, ലരേ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. പത്മകുമാര്‍ അഥിതികള്‍ക്ക്‌ ഉപഹാരം നല്‍കി. ഇക്‌ബാല്‍ ഒരുമനിയൂര്‍ സ്വാഗതവും രജി കെ. തോമസ്‌ നന്ദിയും പറഞ്ഞു. ഹാര്‍മണി ഒമാന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറി.

റൂവി അല്‍മാസ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക്‌ സെബസ്‌ടിയന്‍ , ജയശങ്കര്‍, നംബിയാര്‍, ഷെരീഫ്‌ , നസീര്‍ , അനീഷ്‌ , റിയാസ്‌ പഴഞ്ഞി, മൊയ്‌തു, ലരേ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മസ്‌കറ്റില്‍ `പ്രതീക്ഷ ഒമാന്‍' കൂട്ടായ്‌മ നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക