Image

ഇന്ത്യ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 12 January, 2017
ഇന്ത്യ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു


      ഹാഗന്‍: ജര്‍മനിയിലെ നോര്‍ത്ത്‌റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ ഹാഗനില്‍ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (എല്‍സിഎ) ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബര്‍ 26ന് ഹാഗന്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന തിരുപ്പിറയുടെ ശുശ്രൂഷകള്‍ക്കും തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനക്കും ഫാ.യേശുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ജോണ്‍സണ്‍, ഫാ. ഹാരിസണ്‍ മര്‍ക്കോസ്, ഫാ.മാര്‍ട്ടിന്‍, ഫാ.സജ്ജു, ഫാ.രാജു പീറ്റര്‍ എന്നിവര്‍ സഹകാര്‍മികരായി. 

വില്യം പത്രോസിന്റെ നേതൃത്വത്തില്‍ മേഴ്‌സി സോളമന്‍, എഡ്വേര്‍ഡ് നസ്രേത്ത് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. തുടര്‍ന്നു ദേവാലയ ഹാളില്‍ നടന്ന ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക