Image

ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍

Published on 12 January, 2017
ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍

      ലണ്ടന്‍: ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് മേയ് 10, 11, 12 തീയതികളിലായി ഒരുക്കുന്ന ‘ന്യൂ ലൈഫ് ഇന്‍ െ്രെകസ്റ്റ് ’ കാത്തലിക് കോണ്‍ഫറന്‍സ് ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കും. ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് ന്യൂ ലൈഫ് ഇന്‍ െ്രെകസ്റ്റ് കാത്തലിക് കോണ്‍ഫറന്‍സ്. 

13ന് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലിനൊപ്പം ഫാ. ജെയിംസ് മഞ്ഞാക്കലും ചേര്‍ന്നു നയിക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയാണ് കണ്‍വന്‍ഷന്‍.

ശുശ്രൂഷയില്‍ പങ്കെടുക്കാന്‍  www.sehionuk.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച് ബര്‍മിംഗ്ഹാം.

വിവരങ്ങള്‍ക്ക്: സണ്ണി ജോസഫ് 07877290779, പ്രോസ്പര്‍ ഡി ജോമൊ 07728921567. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക