Image

ഖത്തര്‍ ഓപണ്‍ കിരീടം അസരെങ്കക്ക്‌

Published on 20 February, 2012
ഖത്തര്‍ ഓപണ്‍ കിരീടം അസരെങ്കക്ക്‌
ദോഹ: ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്ക പത്താമത്‌ ഖത്തര്‍ ടോട്ടല്‍ ഓപണ്‍ കിരീടം ചൂടി. ഇന്നലെ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ്‌ ആന്റ്‌ സ്‌ക്വാഷ്‌ കോംപ്‌ളക്‌സില്‍ നടന്ന കലാശപ്പോരില്‍ മൂന്നാം സീഡ്‌ ആസ്‌ത്രേലിയയുടെ സാമന്ത സ്‌ടോസറിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ്‌ അസരെങ്ക ജേത്രിയായത്‌.

സ്‌കോര്‍: 61, 62. ഈ സീസണില്‍ ബെലാറസുകാരിയുടെ തുടര്‍ച്ചയായ പതിനേഴാം വിജയമാണിത്‌.
അമീറിന്‍െറ പത്‌നി ശൈഖ മൗസ ബിന്‍ത്‌ നാസിര്‍ വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു. ഖത്തര്‍ ടെന്നീസ്‌ ഫെഡറേഷന്‍ പ്രസിഡന്‍റ്‌ നാസിര്‍ അല്‍ഖുലൈഫി അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കഴിഞ്ഞ മാസാരംഭത്തില്‍ ഖത്തര്‍ എക്‌സണ്‍ മോബില്‍ ഓപണ്‍ പുരുഷ ടെന്നീസില്‍ ഫ്രഞ്ച്‌ താരം ജോ വില്‍ഫ്രഡ്‌ സോങ്ക കിരീടം ചൂടിയിരുന്നു.
ഖത്തര്‍ ഓപണ്‍ കിരീടം അസരെങ്കക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക