Image

വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

Published on 12 January, 2017
വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
  സൂറിച്ച്: സ്വിസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പണം ആവശ്യപ്പെട്ടുള്ള വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ കരുതി ഇരിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.

എംബസിയുടെ വീസ, കോണ്‍സുലാര്‍, മറ്റ് സര്‍വീസുകള്‍ക്ക് പണം ആവശ്യപ്പെട്ട് വ്യാജ ഫോണ്‍ കോളുകള്‍ വന്നതായി പലരും എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകള്‍ വരുന്ന പക്ഷം ഫോണ്‍നമ്പര്‍, സമയം, കോളര്‍ ഐഡി എന്നിവ വിശദമാക്കി ലോക്കല്‍ പോലീസില്‍ അറിയിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റിലെ നിര്‍ദേശം. ഇമെയില്‍: amb.berne@mea.gov.in, admn.berne@mea.gov.in,മായ. ടെലിഫോണ്‍: 0313501130.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക