Image

കൈരളി ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവം 13ന്

Published on 12 January, 2017
കൈരളി ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവം 13ന്

      ഫുജൈറ: കൈരളി ഇന്റര്‍ സ്‌കൂള്‍ യുവജനോല്‍സവം ജനുവരി 13ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ നടക്കും. ഫുജൈറ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ എട്ടു വേദികളിലായി 63 ഇനങ്ങളിലായിരിക്കും മത്സരം. ഫുജൈറ, റാസല്‍ ഖൈമ, ഷാര്‍ജ, അജ്മാന്‍, ഖോര്‍ഫക്കാന്‍, ഡിബ എന്നിവിടങ്ങളിലെ പതിനാറ് സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഴുനൂറില്പരം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 

യുവജനോത്സവ വിജയത്തിനായി എല്ലാവരുടെയും സഹകരണം സ്വാഗത സംഘം ചെയര്‍മാന്‍ സൈമണ്‍ സാമുവല്‍, കണ്‍വീനര്‍ വി.എസ്. സുഭാഷ്, കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സെക്രട്ടറി സി.കെ. ലാല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: സി.കെ. ലാല്‍ 050 52 55490, വി. സുഭാഷ് 052 5311615, kairalicaf@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക