Image

ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : "എനിക്കായ് എന്റെ അമ്മ' റിലീസ് ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 12 January, 2017
ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : "എനിക്കായ് എന്റെ അമ്മ' റിലീസ് ചെയ്തു
ബോസ്റ്റണ്‍: നിരവധി ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സമ്മാനിച്ച കെ.ജി പീറ്റര്‍ ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കുന്ന ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ക്രിസ്തീയ ഗാനോപഹാരം "എനിക്കായി എന്റെ "അമ്മ" പുറത്തിറക്കി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖ ഗായകര്‍ ആലപിച്ച കവ്യാത്മക ഗീതങ്ങള്‍ രചിച്ചത് ജെയിംസ് ചെട്ടിയാത്ത് ആണ്.

പ്രമുഖ സംഗീത സംവിധായകന്‍ കെ ജി പീറ്റര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭക്തിഗാന രംഗത്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച കെസ്റ്റര്‍, വിത്സണ്‍ പിറവം തുടങ്ങിയ പ്രമുഖരാണ്.

കോട്ടയം മെഡിക്കല്‍ കോളജിലെ പി.ടി.എ ഹാളില്‍ വച്ചാണ് സിഡിയുടെ പ്രകാശനം നിര്‍വഹിച്ചത്. കാര്‍ഡിയോളജി വിഭാഗം ഡോക്ടറും സുപ്രസിദ്ധ വയലിനിസ്റ്റുമായ ഡോ. വി എല്‍ ജയപ്രകാശ് ഈ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം ആദ്യ കോപ്പി ആര്‍എംഒ ഡോ. രജ്ഞന് കൈമാറികൊണ്ട് നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഈ ആല്‍ബത്തിന്റെ കോര്‍ഡിനേറ്ററും ആശുപത്രി സര്‍ജനുമായ ജോയിസ് മണലേല്‍ ആല്‍ബത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും അര്‍ത്ഥവും വിവരിക്കുകയുണ്ടായി. സംഗീത സംവിധാനം നിര്‍വ്വഹിച്ച കെ ജി പീറ്റര്‍, ഗാനങ്ങള്‍ ആലപിച്ച ഗായകര്‍, അനേകം സംഗീത പ്രേമികള്‍, ജീവനക്കാര്‍ എന്നിവര്‍ ഈ പ്രകാശന കര്‍മ്മത്തിന് സാക്ഷികളായി. ഗാനങ്ങള്‍ ആലപിച്ച ഗായകര്‍ തന്നെ ഗാനങ്ങളെ സദസ്സിനു പാടി പരിചയപ്പെടുത്തിയത് തികച്ചും ഹൃദ്യമായി മാറി. ആല്‍ബത്തിന്റെ അമേരിക്കക്കയിലെ പ്രകാശന കര്‍മ്മം ലാസ്‌വേഗാസില്‍ വച്ചാണ് നടത്തപ്പെടുന്നത്.
ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : "എനിക്കായ് എന്റെ അമ്മ' റിലീസ് ചെയ്തുചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : "എനിക്കായ് എന്റെ അമ്മ' റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക