Image

മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അനിൽ പെണ്ണുക്കര Published on 12 January, 2017
മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
മകരവിളക്കിനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞകൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് നാല് കോടി അയ്യപ്പ ഭക്തര്‍ ശബരിമലയില്‍ എത്തിയതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്നും 15 ശതമാനത്തിലധികം ഭക്തര്‍ ഇക്കുറി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കൊണ്ട് ദര്‍ശന സമയം അഞ്ചുമണിക്കൂറിലേറെ ദീര്‍ഘിപ്പിച്ചിട്ടുളളത് വളരെയധികം ഭക്തര്‍ക്ക് നെയ്യഭിഷേകത്തിനും മറ്റ് പൂജാകര്‍മ്മങ്ങളും ചെയ്യുന്നതിന് പ്രയോജനം ചെയ്യുന്നുണ്ട്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.ശുദ്ധജലം, അപ്പം, അരവണപ്രസാദം എന്നിവയുടെ  ആവശ്യാനുസരണമുളള ലഭ്യതയ്ക്കും  സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്തരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
അയ്യപ്പൻ 2017-01-12 20:38:44
വിളക്കിൽ ആവശ്യത്തിന് എണ്ണയുണ്ടല്ലോ അല്ലേ? ഇത്തവണ ഭക്തന്മാര് കൂടുതലാ കുറേനേരം കത്തണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക