Image

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 January, 2017
തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ശനിയാഴ്ച
ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പത്താമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 14 ശനിയാഴ്ച കരോള്‍ട്ടനില്‍ സെന്റ് ഇഗ്‌നാത്തിയോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍  ( 2707 Dove Creek LN, Carrollton, TX  75006 )  നടക്കും.  അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ ദൊ മാര്‍ തീത്തോസ് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കും. തമ്പി ആന്റണി മുഖ്യാതിഥിയായിരിക്കും.

അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സാബു തിരുവല്ലയുടെ മിമിക്രിയും കേരളത്തില്‍ നിന്നുളള നാട്ടു കലാകാരന്മാരുടെ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ 10 വര്‍ഷമായി അമേരിക്കയിലേയും കേരളത്തിലേയും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ അഭിമാനകരമായ പ്രവര്‍ത്തികള്‍ നടത്തുന്നതിന് അസോസിയേഷനു സാധിച്ചിട്ടുണ്ട്. തിരുവല്ലാ അസോസിയേഷന്റെ എല്ലാ അംഗങ്ങളും സ്‌നേഹിതരും കുടുംബമായി വന്നു പരിപാടിയില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് സോണി ജേക്കബ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സോണി ജേക്കബ് : 469 767 3434
സനു മാത്യു : 682 560 964
മാത്യു സാമുവല്‍ : 972 890 7023
സുനില്‍ വര്‍ഗീസ് : 214 543 7556
ബിജു വര്‍ഗീസ് : 214 208 6078

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക