Image

ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12ന്റെ ആര്‍. വി. പി.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 12 January, 2017
ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12ന്റെ ആര്‍. വി. പി.
ഫ്‌ലോറിഡ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജിയണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സണ്‍ഷൈന്‍ റീജിയന്‍ / റീജിയന്‍ 12ന്റെ റീജണല്‍ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 201416 ഭരണസമിതിയുടെ കാലഘട്ടത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഭരണഘടനയുടെ അമന്റ്‌മെന്റ് പാസ്സാക്കിയത്. അതിന്‍ പ്രകാരം 2016 നവംബര്‍ 1 മുതല്‍ ഫോമായുടെ പന്ത്രണ്ടാമത്തെ റീജിയനായി സണ്‍ഷൈന്‍ റീജിയന്‍ നിലവില്‍ വന്നു. ഫ്‌ലോറിഡ സംസ്ഥാനത്തെ 9 മലയാളി സാംസ്‌ക്കാരിക സംഘടനകളാണ് ഈ റീജിയണില്‍ ഉള്ളത്. റീജിയണിലെ മുഴുവന്‍ സംഘടനകളുടെ നേതൃത്വത്തിന്റെ പിന്‍തുണയോടെയാണ് ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 2ന് കൂടിയ ഫോമാ നാഷണല്‍ കമ്മറ്റി മീറ്റിംഗിലാണ് ഔദ്യോഗികമായി ആര്‍.വി.പി.യായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു ആലോചന യോഗം നടത്താന്‍ ആഗ്രഹം ഉണ്ടെന്ന് അദ്ദേഹം അറിയച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു മാമ്പള്ളി 9415802205

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12ന്റെ ആര്‍. വി. പി.
Join WhatsApp News
Ramesh Panicker 2017-01-25 10:07:44
How can he be appointed as the RVP of Florida when there is not such region as per the bylaws of FOMAA.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക