Image

ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം

ജോര്‍ജ് തുമ്പയില്‍ Published on 12 January, 2017
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ന്യൂയോര്‍ക്ക് : ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ലോങ് ഐലന്‍ഡ് മേഖലയിലെ പത്ത് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി നടത്തിയ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ക്കു വര്‍ണ്ണാഭമായ സമാപനം. ജനുവരി എട്ടിന് ഗ്ലെന്‍ഓക്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വെരി.റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ ആമുഖ പ്രസംഗം നടത്തി. ക്രിസ്മസ് എന്നത് വെറുമൊരു ആഘോഷമായി കാണാതെ കാലിത്തൊഴുത്തില്‍ പിറന്ന യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ക്രിസ്തീയ ജീവിതം യാതനയുടെയും എളിമയുടെയും ജീവിതമാണെന്നു മാര്‍ നിക്കോളോവോസ് ക്രിസ്മസ് സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ക്രിസ്മസ് നക്ഷത്രത്തിനുള്ള പ്രാധാന്യം നമുക്ക് ഏവര്‍ക്കുമറിയാം. എന്നാല്‍ ലോക ചരിത്രത്തെ മാറ്റിമറിച്ച നക്ഷത്രം വഴികാട്ടിയിട്ടും, വിദ്വാന്മാര്‍ ഇസ്രായേലിലെ രാജാവിനെയാണ് തേടിയത്. അതു കൊണ്ടുതന്നെ അവര്‍ ചെന്നെത്തിയത് ജറുശലേമിലാണ്. രാജകൊട്ടാരമായിരുന്നു ലക്ഷ്യം. നാം, മനുഷ്യര്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ടു അതാണ് ദൈവഹിതമെന്ന് ആശ്വസിക്കാന്‍ ശ്രമിക്കും. നാം നമ്മുടേതായ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. ദൈവം കാണിച്ചു തരുന്ന വഴിയെ പോകാതെ തോന്നിയ വഴിയെ പോകുമ്പോഴാണ് അടി പതറുന്നത്. അതു കൊണ്ടു നക്ഷത്രം കണ്ട്, ദൈവഹിതമറിഞ്ഞു ജീവിക്കാനും പ്രവര്‍ത്തിക്കാനും മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു.

ട്രഷറര്‍ ജോണ്‍ താമരവേലില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി തോമസ് വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. തോമസ് വറുഗീസ് (സജി) ആയിരുന്നു പ്രോഗ്രാം എം.സി.
പത്ത് ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്ത ആഘോഷങ്ങളില്‍ ക്രിസ്മസിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. കൗണ്‍സിലിന്റെ എഴുപതു അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ക്വയര്‍. ഫാ. ജോണ്‍ തോമസ് ഡയറക്ടറായ ക്വയറിന്റെ കോ ഓര്‍ഡിനേറ്റര്‍മാരായി ജോണ്‍ ജേക്കബും മേരി വറുഗീസും സേവനമനുഷ്ഠിച്ചു. ജോസഫ് പാപ്പന്‍ (റെജി-ഏയ്ഞ്ചല്‍ മെലഡീസ്) ക്വയര്‍ മാസ്റ്റര്‍ ആയിരുന്നു.

തോമസ് ജോണ്‍, മേരി ജോണ്‍ എന്നിവരായിരുന്നു കലാപരിപാടികളിലെ കോ ഓര്‍ഡിനേറ്റര്‍. ഇവര്‍ എം.സിമാരായും സേവനമനുഷ്ഠിച്ചു. ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും നടന്നു.
 
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
ക്രിസ്മസ്-പുതുവത്സ ആഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക