Image

നീരജ് അന്താനി- സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്

പി.പി.ചെറിയാന്‍ Published on 13 January, 2017
നീരജ് അന്താനി- സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്
ഒഹായൊ: മുപ്പതു വയസ്സിനു താഴെയുള്ള റിപ്പബ്ലിക്കന്‍ യുവ നേതാക്കന്മാരുടെ മുന്‍ നിരയില്‍ ഇന്ത്യന്‍ വംശജനും ഒഹായോ സ്‌റ്റേറ്റ് റപ്രസന്റേറ്റീവുമായ നീരജ് അന്താനി  സ്ഥാനം നേടി.

ജനുവരി 12ന് കണ്‍സര്‍വേറ്റീവ് പബ്ലിക്കേഷനായ 'ന്യൂസ്മാക്‌സ്' പരസ്യപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള മുപ്പതു വയസ്സിനു താഴെയുള്ള 30 യുവ നേതാക്കന്മാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് നീരജ് . തുടര്‍ച്ചയായ രണ്ടാം തവണയാണ് നീരജ് ഈ സ്ഥാനത്തിനര്‍ഹനാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി  പ്രചരണങ്ങള്‍ക്ക് നല്‍കിയ സംഭാവന, പൊതുജന സേവനം, തുടങ്ങിയ തുറകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചവരില്‍ നിന്നാണ് 30 പേരെ തിരഞ്ഞെടുത്തത്.

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് (2014) 25 വയസ്സുള്ള അന്താനി  ആദ്യം വിജയിച്ചത്. പിന്നീട് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പിലും വിജയിയായി.

നീരജ് ഹയര്‍ എഡുക്കേഷന്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ഡെവലപ്പ്‌മെന്റ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കൂടിയാണ്.

നീരജ് അന്താനി- സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്
നീരജ് അന്താനി- സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്
നീരജ് അന്താനി- സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക