Image

സൈനികര്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണമെന്ന്‌ പ്രതിരോധ മന്ത്രി പരീക്കര്‍

Published on 13 January, 2017
 സൈനികര്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ ഉയര്‍ന്ന നിലവാരമുള്ള  ഭക്ഷണമെന്ന്‌   പ്രതിരോധ മന്ത്രി പരീക്കര്‍


ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ കഴിയുന്ന തങ്ങള്‍ പട്ടിണിയിലാണെന്നും ലഭിക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്നുമുള്ള ബി.എസ്‌.എഫ്‌ ജവാന്റെ വീഡിയോ വൈറലായതിന്‌ പിന്നാലെ വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

ഇന്ത്യന്‍ സൈനികര്‍ക്ക്‌ വിതരണം ചെയ്യുന്ന ഭക്ഷണത്തെ കുറിച്ചും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും താന്‍ സ്വകാര്യമായി അന്വേഷിക്കാറുണ്ടെന്നും എടടഅകഅംഗീകാരമുള്ള ശീതീകരിച്ച ചിക്കനാണ്‌ എല്ലാ യൂണിറ്റുകളിലും വിതരണം ചെയ്യുന്നതെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

വൈബ്രന്റ്‌ ഗുജറാത്ത്‌ ഗ്ലോബല്‍ സമ്മിറ്റില്‍ ഡിഫന്‍സ്‌ ആന്‍ഡ്‌ എയറോസ്‌പേസ്‌ സെമിനാറില്‍ പങ്കെടുക്കവേയാണ്‌ ബി.എസ്‌.എഫ്‌ ജവാന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ കുറിച്ചുള്ള ചോദ്യത്തിന്‌ പരീക്കര്‍ പ്രതികരിച്ചത്‌.

ബി.എസ്‌.എഫ്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലാണ്‌. അതുകൊണ്ട്‌ തന്നെ വിഷയത്തില്‍ കൂടുതലായി പ്രതികരിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കരസേനയിലെ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന ഭക്ഷണം ഗുണനിലവാരമുള്ളത്‌ തന്നെയാണെന്ന്‌ തങ്ങള്‍ ഉറപ്പുവരുത്താറുണ്ട്‌.

ലഭിക്കുന്ന ഭക്ഷണത്തില്‍ അവര്‍ തൃപ്‌തരാണോ എന്ന കാര്യം അന്വേഷിക്കാറുണ്ട്‌. ഗുണനിലവാരമുള്ള ഭക്ഷണമാണ്‌ അവര്‍ക്ക്‌ ലഭിക്കുന്നതെന്ന്‌ താന്‍ ഉറപ്പുവരുത്താറുണ്ടെന്നും പരീക്കര്‍ പറയുന്നു.
കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ശീതീകരിച്ച ചിക്കന്‍വിഭവങ്ങള്‍ സൈനികര്‍ക്ക്‌ എത്തിക്കുന്നുണ്ട്‌. വരും വര്‍ഷവും അങ്ങനെ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ഫുഡ്‌ സേഫ്‌റ്റി ആന്റ്‌ സ്റ്റാന്റേര്‍ഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ അംഗീകരിച്ച ശീതീകരിച്ച ചിക്കനാണ്‌ എല്ലാ യൂണിറ്റിലും വിതരണം ചെയ്യുന്നത്‌. ഇത്‌ ഉയര്‍ന്ന ഗുണനിലവാരം ഉള്ളവയാണെന്നും പരീക്കര്‍ പറയുന്നു.

ബി.എസ്‌.എഫ്‌ ജവനായ തേജ്‌ ബഹദൂര്‍ യാദവ്‌ എന്നയാളായിരുന്നു അതിര്‍ത്തിയില്‍ തങ്ങള്‍ പട്ടിണിയിലാണ്‌ കഴിയുന്നതെന്ന വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക