Image

എടിഎം സര്‍വീസ്‌ ചാര്‍ജ്‌ : ഇളവുകളുമായി എസ്‌ബിഐ

Published on 13 January, 2017
എടിഎം സര്‍വീസ്‌ ചാര്‍ജ്‌ : ഇളവുകളുമായി എസ്‌ബിഐ

ന്യൂദല്‍ഹി: എടിഎമ്മുകളില്‍ യന്ത്രത്തകരാര്‍ മൂലമോ കറന്‍സി ഇല്ലാതിരുന്നാലോ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ എസ്‌ബിഐ. മാസത്തില്‍ അഞ്ച്‌ തവണ എടിഎം ഉപയോഗച്ചാല്‍ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കില്ല.. ആറാമത്തെ തവണ മുതല്‍ ഓരോ തവണയ്‌ക്കും 23 രൂപ ഈടാക്കുന്നതാണ്‌.

ബാലന്‍സ്‌ എത്രയെന്ന്‌ അറിയാനും മിനി സ്റ്റേറ്റ്‌മെന്റ്‌ എടുക്കാനുമെല്ലാം എടിഎം ഉപയോഗിക്കുന്നത്‌ ഓരോ ഇടപാടായി കണക്കാക്കുകയും ചെയ്യും. അഞ്ച്‌ തവണ സൗജന്യത്തില്‍ പണം പിന്‍വലിക്കലും പണം നിക്ഷേപിക്കലും മാത്രമല്ല, ഇത്തരം എടിഎം ഉപയോഗങ്ങളും ഉള്‍പ്പെടും.

എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ല. അതുപോലെ ഉദ്ദേശിച്ച തുക തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല. എസ്‌ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്‌.

നോട്ട്‌ നിരോധനം മൂലം ഡിസംബര്‍ 31 വരെ പരിധിയില്ലാതെ എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരുന്നു. ഈ മാസം നിരക്ക്‌ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക