Image

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: ബി.ഡബ്ല്യു.ഒ.സിയില്‍ കിക്കോഫ്

വറുഗീസ് പ്ലാമൂട്ടില്‍ Published on 13 January, 2017
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്:  ബി.ഡബ്ല്യു.ഒ.സിയില്‍ കിക്കോഫ്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 

ബി.ഡബ്ല്യു.ഒ.സി (ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ്) യിലുള്ള ഏഴു ഇടവകകള്‍ ചേര്‍ന്നു നടത്തിയ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ക്കിടെയായിരുന്നു ഈ മേഖലയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നത്. ബി.ഡബ്ല്യു.ഒ.സി പ്രസിഡന്റ് ഫാ. എ. കെ ചെറിയാന്‍ ആമുഖ പ്രസംഗം നടത്തുകയും രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. 

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ വെരി.റവ. ഡോ വറുഗീസ്. എം. ഡാനിയേല്‍ കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ ബിസിനസ്സ് മാനേജര്‍ ഡോ.ഫിലിപ്പ് ജോര്‍ജ്, മുന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസ്, കമ്മിറ്റിയംഗം കുര്യാക്കോസ് തര്യന്‍, ബി.ഡബ്ല്യു.ഒ.സി സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. റവ. ഡോ. ജോര്‍ജ് കോശി, ഫാ. നൈനാന്‍.ടി. ഈശോ, ഫാ. ഫിലിപ്പ്.സി എബ്രഹാം, ഫാ. ജോര്‍ജ് ചെറിയാന്‍, ഫാ. പോള്‍ ചെറിയാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഭദ്രാസനത്തിലെ വളരെ സജീവമായ ആറു മിനിസ്ട്രികള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടതാണ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്. ഭദ്രാസന ജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

വിവരങ്ങള്‍ക്ക്:
For registration - www.northeastamericandiocese.formstack.com/forms/fycregistration2017
Family conference website - www.fyconf.org
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്:  ബി.ഡബ്ല്യു.ഒ.സിയില്‍ കിക്കോഫ് ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്:  ബി.ഡബ്ല്യു.ഒ.സിയില്‍ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക