Image

മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി

Published on 13 January, 2017
മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന്  ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.
തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്.

തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനവുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു. 

കോളേജിന് എതിരായ ആരോപണങ്ങളില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സമിതി തെളിവെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക