Image

'ഓം' ഫാമിലി ഡേ ജനുവരി ഇരുപത്തിയെട്ടിന്

സാന്റി പ്രസാദ് Published on 13 January, 2017
'ഓം' ഫാമിലി ഡേ ജനുവരി ഇരുപത്തിയെട്ടിന്
ലോസ് ആഞ്ചെലെസ് : തെക്കന്‍ കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളീ അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ('ഓം') ഈ വര്‍ഷത്തെ ഫാമിലി ഡേയും വാര്‍ഷിക പൊതുയോഗവും ജനുവരി ഇരുപത്തിയെട്ടിന് ശനിയാഴ്ച ലോസ് ആഞ്ചെലെസ് ലൈക് വുഡിലുള്ള (കണ്‍ട്രി ക്ലബ് ഡ്രൈവ്) ഹൂവര്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നതാണ്. വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ചു പുതിയ ഭാരവാഹികളെയും ഭരണസമിതിയെയും തിരഞ്ഞെടുക്കും. അഞ്ചു മണിമുതല്‍ രാത്രി പത്തുമണിവരെയാണ് വിവിധ കലാപരിപാടികളോടെയുള്ള കുടുംബ സംഗമം. "റിഫ്‌ലക്ഷന്‍സ്' എന്നപേരില്‍ അണിയിച്ചൊരുക്കുന്ന നൃത്തപരിപാടി, ഫാഷന്‍ ഷോ, സംഗീത നിശ തുടങ്ങിയവ ഫാമിലി ഡേ യെ ആകര്‍ഷകമാക്കും. എല്ലാ അംഗങ്ങളും ജനറല്‍ ബോഡിയിലും ഫാമിലിഡേയിലും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് രമ നായര്‍,സെക്രട്ടറി വിനോദ് ബാഹുലേയന്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.ohmcalifornia.org ല്‍ ലഭ്യമാണ്.
'ഓം' ഫാമിലി ഡേ ജനുവരി ഇരുപത്തിയെട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക