Image

ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

സജി കീക്കാടന്‍ Published on 13 January, 2017
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ക്രിസ്മസും പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടന്ന ആഘോഷ പരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കളാവോസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. പ്രസിഡന്റ് ഫാ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ കര്‍മ പദ്ധതികളുടെ ഭാഗമായി കേരളത്തിലുള്ള രണ്ട് ഓര്‍ഫനേജിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ചെക്ക് മാര്‍ നിക്കളാവോസില്‍നിന്നും സെക്രട്ടറി ഡോ. സോഫി വില്‍സണ്‍ ഏറ്റുവാങ്ങി. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. ഫിലിപ്പ്, ഫാ. ബേബി മാത്യു, ഫാ. ജേക്കബ് ഡേവിഡ്, ഫാ. ഷിബു ഡാനിയേല്‍, മോണ്‍. പീറ്റര്‍ കോച്ചേരി, ഫാ. ആകാഷ് പോള്‍, ഫാ. സണ്ണി ജോസഫ്, ഫാ. ഫിലിപ്പ് മാത്യു, ഫാ. വര്‍ഗീസ് മാത്യു തുടങ്ങി വിവിധ സഭകളില്‍നിന്നായി 15 ഇടവകകള്‍ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിക്ക് മന്നോടിയായി വിശിഷ്ടാതിഥികളെ ഘോഷയാത്രയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. വിവിധ ദേവാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എക്യുമെനിക്കല്‍ ഗായക സംഘം പ്രാര്‍ഥന ഗാനം ആലപിച്ചു. മരിയ തോട്ടുകടവില്‍, ആശ കുര്യന്‍ എന്നിവര്‍ ബൈബിള്‍ ഭാഗം വായിച്ചു. തുടര്‍ന്നു വിവിധ ദേവാലയങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. സാന്താക്ലോസായി ജോയി ചാക്കപ്പന്‍ വേഷമിട്ടു. ഷാരണും ലിയോയും പരിപാടികളുടെ അവതാരകരായിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

മരിയ ജോസഫ് ഇടിക്കുള, സിറിയക് ജോസഫ്, ഡെലിക്‌സ്, ആന്റണി, നിഖില്‍, രഞ്ജിത്ത്, ഫ്രാന്‍സിസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക