Image

ഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണ

Published on 13 January, 2017
ഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണ
എഡിസന്‍, ന്യു ജെഴ്‌സി: വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ടിച്ച് 14 വര്‍ഷം മുന്‍പ് മടങ്ങിയ താന്‍ തിരിച്ചെത്തുമ്പോള്‍ വലിയ മാറ്റങ്ങളാണു കാണുന്നതെന്നു ഇന്ത്യന്‍ അംബാസഡര്‍ നവതേജ് ശര്‍ണ. ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി, ക്കണക്റ്റിക്കട്ട് (എഫ്.ഐ.എ) റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസ്ംഗിക്കുകയായിരുന്നു അദ്ധേഹം.

മൂന്നു മാറ്റങ്ങളാണു പ്രധാനമായും കണ്ടത്. ഇന്ത്യ-യു.എസ്. ബന്ധത്തില്‍ വന്ന അഭൂതപൂര്‍വമായ വളര്‍ച്ചയാണു ഒന്ന്. രാഷ്ട്രീയ മാറ്റങ്ങളാണു മറ്റൊന്നു. പ്രധാന മന്ത്രി തലത്തിലും മറ്റുംഉണ്ടായ മാറ്റങ്ങള്‍. അതിലുമൊക്കെ വലിയ മാറ്റം കണ്ടത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലാണ്. സ്വന്തമായ അസ്തിത്വമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള നിലയിലേക്കു ഇന്ത്യന്‍ സമൂഹം ഉയര്‍ന്നിരിക്കുന്നു.

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ മൂന്നു മില്യനേയുള്ളു. ജനസംഖ്യയില്‍ ഒരു ശതമാനം. എന്നാല്‍ 13 ശതമാനം ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകളും ഇന്ത്യാക്കാരുടെ വകയാണ്. ഹോട്ടല്‍ മേഖലയിലെ വിഹിതം 50 ശതമാനമാണ്. ഡോക്ടര്‍മാര്‍ എട്ടു ശതമാനുമുണ്ട്. ചുരുക്കത്തില്‍ മൂന്നു മില്യന്‍ ആളൂകള്‍ക്കുള്ള പ്രാധാന്യമല്ല നിങ്ങള്‍ ഓരോരുത്തരും വഹിക്കുന്നത്.

യു.എസ്. കോണ്‍ഗ്രസില്‍ 'ഫാബുലസ് 5' അംഗങ്ങള്‍ഇന്ത്യന്‍ സ്മൂഹത്തില്‍ നിന്നുണ്ടായതു നിസാര കാര്യമല്ല. സമൂഹം എപ്പോഴും മൂന്നു കാരങ്ങളില്‍ വ്യാപ്രുതരായി കാണുന്നു. ദത്തെടുത്ത രാജ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണു ഒന്നു. രണ്ടാമത്തെത് ജന്മനാടുമായുള്ള തുടരുന്ന ബന്ധവും ഇടപെടലുമാണ്. മൂന്നാമത്തേത് ഇവ രണ്ടും സമന്വയിപ്പിക്കാനുള്ള വികാരപാരമായ പ്രവര്‍ത്തനങ്ങളാണ്.

ഇന്നു ഇന്ത്യയിലേക്ക് യാത്ര നിസ്സരകാര്യമാണ്. എയര്‍ ഇന്ത്യക്കു നന്ദി. ടെക്‌നോളജിയും വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. നിങ്ങള്‍ പോന്ന കാലത്തെ ഇന്ത്യയല്ല ഇപ്പോഴുള്ളത്.

നിങ്ങളെല്ലാവരും ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ളവരാണ്. ഇന്ത്യ വിജ്ഞാനത്തില്‍കേന്ദീകരിച്ച രാജ്യമാണ്. നമ്മുടെ ശക്തി നമ്മുടെ അറിവാണ്. ഇന്ത്യയുടെ വികാസം ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമാക്കുന്നു.
അമേരിക്ക പുതിയ ഭരണത്തിലേക്കു നീങ്ങുന്നു. ഇന്ത്യാ-യു.എസ്. ബന്ധം ഇത്രയേറെ മെച്ചപ്പെട്ട കാലമില്ല-അദ്ധേഹം ചൂണ്ടിക്കാട്ടി. 

ന്യു ജെഴ്‌സി അസംബ്ലിമാന്‍ രാജ് മുക്കര്‍ജി സ്റ്റേറ്റിന്റെ പ്രൊക്ലമേഷന്‍ സംബാസഡര്‍ക്ക് നല്‍കി. നാലു ലക്ഷം ഇന്ത്യാക്കാര്‍ ന്യു ജെഴ്‌സിയിലുണ്ടെങ്കിലും വോട്ടര്‍മാര്‍ കുറച്ചേയുള്ളുവെന്നദ്ധേഹം ചൂണ്ടിക്കാട്ടി. തന്റെ ഡിസ്ട്രിക്ടായ ജെഴ്‌സി സിറ്റിയില്‍ 30,000 ഇന്ത്യാക്കാരുണ്ട്. ജനസംഖ്യയില്‍ 15 ശതമാനം. എന്നാല്‍ അവരില്‍ 1700പേരാണു വോട്ട് ചെയ്തത്. വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4500 മാത്രം.

എഫ്.എ.എ ചെയര്‍ രമേഷ് പട്ടേല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആന്‍ഡി ഭാട്യ അതിഥികളെ പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ് അങ്കൂര്‍ വൈദ്യ ആയിരുന്നു എം. സി. എയര്‍ ഇന്ത്യ ഡയറക്ടര്‍ വന്ദന ശര്‍മ്മ, 
ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ആപി പ്രസിഡന്റ് ഡോ. അജയ് ലോധ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു
ഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണഇന്ത്യന്‍ സമൂഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടി: അംബാസഡര്‍ നവതേജ് ശര്‍ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക