Image

ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു - യൂറോപ്പില്‍ ജാഗ്രതാ നിര്‍ദേശം

ജോര്‍ജ് ജോണ്‍ Published on 13 January, 2017
ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു - യൂറോപ്പില്‍ ജാഗ്രതാ നിര്‍ദേശം


പാരീസ്: ഫ്രാന്‍സില്‍ വ്യാപകമായി പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ശൈത്യകാലത്ത് വ്യാപകമാകുന്ന എച്ച്3എന്‍2 വൈറസുകളാണ് പനി പടരുന്നതിന് കാരണായി കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും പ്രായമായവരും, മദ്ധ്യവയസ്‌ക്കരുമാണ്.

രണ്ട് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ 18,000 പേരുടെ മരണത്തിന് കാരണമായ വൈറസിന്റെ വകഭേദമാണ് എച്ച്3എന്‍2 വൈറസുകള്‍. ഫ്രഞ്ച് ആരോഗ്യമന്ത്രി മാരിസോള്‍ റ്റുറെയ്ന്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തകയും ചെയ്തു. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 142 ആശുപത്രികളും പനി ബാധിതരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, വിദേശങ്ങളില്‍
നിന്നും വരുന്ന ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്നതും ഫ്രാന്‍സ് സന്ദര്‍ശനം ഒഴിവാക്കണമെന്നും യൂറോപ്യന്‍ ആരോഗ്യ വകുപ്പ് കമ്മീഷണര്‍ അന്‍ഡ്രിയുകാറ്റിസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക