Image

ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ; അലന്‍സിയറെ പിന്തുണച്ച് ടൊവീനോ

Published on 13 January, 2017
ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ; അലന്‍സിയറെ പിന്തുണച്ച് ടൊവീനോ
സംവിധായകന്‍ കമലിനായി നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്‍ ടൊവീനോ തോമസ്. രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലെല്ലോ എന്ന് ടൊവീനോ ചോദിക്കുന്നു. മാത്രമല്ല ഞാന്‍ ജനിച്ച ഇന്ത്യ, ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ എന്നും ടൊവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്;

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !
ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് 
അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് !!!

സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ തന്റെ പ്രതിഷേധം അലന്‍സിയര്‍ രേഖപ്പെടുത്തുകയായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക