Image

ആലീസ് പ്രിംഗ്‌സ് മലയാളി അസോസിയേഷന്‍ പുതുവത്സരം ആഘോഷിച്ചു

Published on 13 January, 2017
ആലീസ് പ്രിംഗ്‌സ് മലയാളി അസോസിയേഷന്‍ പുതുവത്സരം ആഘോഷിച്ചു

 
ആലീസ് സ്പ്രിംഗ്: ഓസ്‌ട്രേലിയയിലെ റെഡ് സെന്റര്‍ എന്നറിയപ്പെടുന്ന ആലീസ് സ്പ്രിംഗിലെ മലയാളി സമൂഹം ‘പൊന്‍പുലരി 2017’ എന്ന പേരില്‍ വിവിധ പരിപാടികളോടെ പുതുവര്‍ഷത്തെ വരവേറ്റു.

2016 ഡിസംബര്‍ 31ന് ഛഘടഒ കാമ്പസില്‍ നടന്ന ആഘോഷ പരിപാടികള്‍ ആലീസ് സ്പ്രിംഗ് മേയര്‍ ഡാമിയന്‍ റയാന്‍, ഡോ. സജീവ് ചെറിയാന്‍, ഡോ. സാമുവല്‍ ഗുഡ് വിന്‍, മെലിസ ബ്രൗണ്‍, ജേക്കബ് ചാക്കോ ചുണ്ടങ്ങ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്നു അനു ജോജോയുടെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. ചടങ്ങില്‍ അന്തരിച്ച കലാഭവന്‍ മണി അടക്കമുള്ളവരെ അനുസ്മരിച്ചു. എബി ജോസഫ് സംവിധാനം നിര്‍വഹിച്ച കട്ടപ്പന ബ്രദേഴ്‌സ് അവതരിപ്പിച്ച നൃത്തനാട്യ സന്ധ്യയും ജോസ് ചാക്കോയും ടീമും അവതരിപ്പിച്ച കോമഡി സ്‌കിറ്റ്, അരുണ്‍കുമാര്‍, എല്‍ഫി ജോബി, നിസി അരുണ്‍, അനു ജോജോ, നിഖില്‍ സുരേന്ദ്രന്‍ എന്നീ ഡാന്‍സ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സും ഇന്ത്യന്‍ ഷെഫ് റസ്റ്ററന്റിന്റെ ക്രിസ്മസ് ഡിന്നറും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക