Image

പദ്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി

Published on 13 January, 2017
പദ്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി

  തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പദ്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെ എതിര്‍പ്പ് മറികടന്നാണ് ഉത്തരവിറങ്ങിയത്. 

സിമന്റ് ഇടപാടില്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്കി കമ്പനിക്ക് 2.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നേരത്തെ വിജിലന്‍സ് പദ്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏതാനും സിമന്റ് ഡീലര്‍മാര്‍ക്ക് 2014ല്‍ പ്രത്യേക ഇളവു നല്‍കിയതിലൂടെ ആ വര്‍ഷം ലാഭത്തില്‍ മാത്രം 2.70 കോടി രൂപയുടെ ഇടിവുണ്ടായി. ഇങ്ങനെ രണ്ടു കേസുകളിലാണ് കെ. പദ്മകുമാറിന്റെ പങ്ക് വിജിലന്‍സ് സ്ഥിരീകരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക