Image

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണ സാഹചര്യം വ്യക്തമാക്കണമെന്നു ഹൈക്കോടതി

Published on 13 January, 2017
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണ സാഹചര്യം വ്യക്തമാക്കണമെന്നു ഹൈക്കോടതി

 കൊച്ചി: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനുള്ള സാഹചര്യവും തെളിവുകളും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാംങ് മൂലം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ബിജെപി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു നല്‍കിയ അപേക്ഷ തള്ളിയതായും കോടതി ഉത്തരവില്‍ പറയുന്നു.

ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിനെതിരേ കെ.എം. മാണി നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കെ.എം. മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തെത്തുടര്‍ന്നു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തുന്നത്. 2014 നവംബര്‍ നാലിനു വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ റിപ്പോര്‍ട്ടേിന്മല്‍ 2014 ഡിസംബര്‍ പത്തിനു വിജിലന്‍സ് ഡയറക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിജിലന്‍സ് എസ്പി ആര്‍. സുകേശനാണു കേസ് രജിസ്റ്റര്‍ ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക