Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്‌റ് ഷോ ജനുവരി 28 നു ഡാലസില്‍

ജിനേഷ് തമ്പി Published on 14 January, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്‌റ് ഷോ ജനുവരി 28 നു ഡാലസില്‍
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുക്കുന്ന   'ടാലെന്റ്‌റ് ഷോ'  ജനുവരി 28 നു ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ മനോഹരമായ ഹാളില്‍ ഉച്ചക്ക് നാലു മണിക്ക് അരങ്ങേറും. ബിസിനസ് ഫോറം , സാഹിത്യ ഫോറം  ഉത്ഘാടനവും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.

ഉച്ചക്ക് രണ്ടു മണിയയോടെ കൂടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ അധ്യക്ഷത വഹിക്കും. പുതുവര്‍ഷ പ്രവര്‍ത്തന കാലയളവിലേക്കുള്ള  പ്രവര്‍ത്തന രേഖ പ്രസിഡണ്ട് പി.സി. മാത്യു  അവതരിപ്പിക്കും. 

സമീപ കാലത്തു ഭാരതീയ ജനതയേയും പ്രവാസികളെയും നേരിട്ടും അല്ലാതെയും ബാധിച്ച ഡീമോണറ്റൈസേഷന്‍,  കഞട സുമായി ബന്ധെപെട്ടു പ്രവാസികളുടെ  സുപ്രധാനമായ  ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിപ്പോര്‍ട്ടിങ് ആവശ്യകതകളെ പറ്റി  WMC അമേരിക്ക റീജിയന്‍ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് സാബു ജോസഫ്, MS, CPA (ഫിലാഡല്‍ഫിയ) ലൈവ് പ്രസന്റേഷന്‍ നടത്തും. ഇരുപതു മിനുട്ടു നീണ്ടുനില്‍ക്കുന്ന പ്രെസന്റ്റേഷന്‍ പ്രവാസികള്‍ക്കു പ്രയോജനം ചെയ്യും. 

ചടങ്ങില്‍ മുഖ്യാതിഥികളായി മലയാളികളായ റോക്‌ലാന്‍ഡ് കൗണ്ടി (ന്യൂയോര്‍ക്) ലെജസ്ലേറ്റര്‍ ഡോ. ആനി പോള്‍ , സ്റ്റാഫോര്‍ഡ് സിറ്റി  പ്രോടെം  മേയര്‍ കെന്‍ മാത്യു  (ടെക്‌സാസ്) മുതലായവരും വിശിഷ്ടതിഥികളായി  ണങഇ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റീജിയന്‍ പ്രസിഡണ്ട് ശ്രീ പി . സി. മാത്യു, ഗ്ലോബല്‍ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ണങഇ അമേരിക്ക റീജിയന്‍ സെക്രട്ടറി കുര്യന്‍ സക്കറിയ, സബ് ജോസഫ് സി. പി. എ., ന്യൂജഴ്‌സി  പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ , ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എസ്.കെ.ചെറിയാന്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് .കെ .വര്‍ഗീസ് , വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പന്‍, എല്‍ദോ പീറ്റര്‍ ,പുന്നൂസ് തോമസ് ,എബ്രഹാം ജോണ്‍ എന്നീ പ്രമുഖ  WMC നേതാക്കള്‍ പങ്കെടുക്കുമെന്നു അറിയിച്ചു.

ഡാളസ് പ്രൊവിന്‍സ്  പ്രസിഡന്റ് തോമസ് എബ്രഹാം, ചെയര്‍മാന്‍ തോമസ് ചെല്ലേത്ത്,സെക്രട്ടറി രാജന്‍ മാത്യു,ട്രഷറര്‍ ജേക്കബ്, അഞ്ചു ബിജിലി എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും ഡാലസില്‍ ഒരുക്കുന്ന കലാവിരുന്ന് പുതുമയുള്ളതാവുമെന്നും, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഒരു  പ്രത്യേക പത്ര കുറിപ്പില്‍ അറിയിച്ചു.

ഇര്‍വിങ്ങിലെ പാരഡൈസ്  റെസ്‌റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വൈസറി ബോര്‍ഡ്  ചെയര്‍മാന്‍ ടി.സി.ചാക്കോ പരിപാടികള്‍ക്ക്  വിജയാശംസകള്‍ നേര്‍ന്നു

ടാലെന്റ്‌റ് ഷോയില്‍ ഡാളസിലെ പ്രമുഖ കലാകാരന്മാരും , കലാകാരികളും പങ്കെടുക്കും. ടാലെന്റ്‌റ് ഷോയില്‍ പങ്കെടുക്കുന്നതിനുള്ള ആദ്യ രജിസ്‌ട്രേഷന്‍ ഫോം ചെയര്‍മാന്‍ തോമസ് ചെല്ലേത്ത് ഡാളസിലെ അറിയപ്പെടുന്ന ഗായകനായ ചാര്‍ലി വരാണത്തിനു  കൈമാറികൊണ്ട് ഉത്ഘാടനം ചെയ്തു.

ഡാളസിലെ മലയാളി സമൂഹത്തിലെ എല്ലാ കലാ ആസ്വാദകരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. റിഫ്രഷ്‌മെന്റും ഡിന്നറും ഉണ്ടായിരിക്കും.

സെമിനാറിലും ടാലെന്റ്‌റ് ഷോയിലും പങ്കെടുക്കുന്നതിന് താല്പര്യം ഉള്ളവര്‍ 972 999 6877, 469 363 5709  എന്നീ  ഫോണ്‍  നമ്പറുകളില്‍ ബന്ധപെടുക.

വാര്‍ത്ത:  ജിനേഷ് തമ്പി

വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്‌റ് ഷോ ജനുവരി 28 നു ഡാലസില്‍
THOMAS CHELLETHU PROVINCE CHAIRMAN, HANDING OVER TALENT SHOW REGISTRATION FORM TO SINGER CHARLY VARANATH.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്‌റ് ഷോ ജനുവരി 28 നു ഡാലസില്‍
CHIEF GUEST DR. ANEY PAUL, LEGISLATOR ROCK LAND COUNTY
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്‌റ് ഷോ ജനുവരി 28 നു ഡാലസില്‍
CHIEF GUEST PRO TERM MAYER KEN MATHEW, STAFFORD CITY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക