Image

അതിശൈത്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഒമ്പതു പേര്‍ മരിച്ചു

Published on 14 January, 2017
അതിശൈത്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഒമ്പതു പേര്‍ മരിച്ചു
ലക്‌നോ: അതിശൈത്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഒമ്പതു പേര്‍ മരിച്ചു. കാണ്‍പുര്‍, കന്നൗജ്‌ മേഖലകളിലുള്ളവരാണ്‌ മരിച്ചത്‌. കാണ്‍പുര്‍, സുല്‍ത്താന്‍പുര്‍ ജില്ലകളിലാണ്‌ ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌. 1.6 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇവിടങ്ങളിലെ താപനില.

അടുത്ത ചില ദിവസങ്ങള്‍ കൂടി കൊടുതണുപ്പ്‌ തുടരുമെന്നു കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശൈത്യം മൂലം സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക്‌ ജനുവരി 16വരെ അവധി നല്‍കിയിരിക്കുകയാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. - 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക