Image

ടോംസ്‌ കോളജിന്‍റെ പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചുവെന്ന്‌ സാങ്കേതിക സര്‍വകലാശാല

Published on 14 January, 2017
ടോംസ്‌ കോളജിന്‍റെ പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചുവെന്ന്‌ സാങ്കേതിക സര്‍വകലാശാല
 കോട്ടയം: മറ്റക്കര ടോം കോളജിന്‍റെ പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചതായി സാങ്കേതിക സര്‍വകലാശാല. കോളജില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നു സര്‍വകലാശാല കണ്ടെത്തി. മാനേജ്‌മെന്‍റിനെതിരേ വ്യാപക പരാതിയും ലംഘിച്ചു. അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. കോളജിനെതിരെ നടപടി എടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തേക്കുമെന്നാണ്‌ സൂചന. വീഴ്‌ച സംഭവിച്ചതായി കോളജ്‌ ചെയര്‍മാനും സമ്മതിച്ചിട്ടുണ്ട്‌.

ടോംസ്‌ കോളജിലെ 30 രക്ഷിതാക്കള്‍ ചെയര്‍മാനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ സാങ്കേതിക സര്‍വകലാശാലാ രജിസ്‌ട്രാര്‍ കോളേജില്‍ എത്തി പരിശോധന നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക