Image

തിയറ്റര്‍ സമരം പിന്‍വലിച്ചു

Published on 14 January, 2017
തിയറ്റര്‍ സമരം പിന്‍വലിച്ചു

 കൊച്ചി: ആഴ്‌ച്ചകളായി മലയാള സിനിമയെ ഉലച്ചിരുന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ സമരം പിന്‍വലിച്ചത്‌. 

ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന്‌ സംഘടനയുടെ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു. ജനുവരി 26ന്‌ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ്‌ സമരം പിന്‍വലിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക